????????? ????????????? ????? ????????? ?????????? ??????????? ????? ???. ???? ?????? ????? ???? ???? ?????????? ??????? ???????????????????????

ബഹ്റൈനിലെ സഹിഷ്ണുതയും മത സ്വാതന്ത്ര്യവും മികച്ചത്

മനാമ: ബഹ്റൈനിലെ സഹിഷ്ണുതയും മത സ്വാതന്ത്ര്യവും മികച്ചതാണെന്ന് ബഹ്റൈനിലെ ആസ്ട്രേലിയന്‍ എംബസി സെക്കൻറ്​ സെക് രട്ടറി നിക്കോളാസ് ബേ വ്യക്തമാക്കി. കിങ് ഹമദ് സെന്‍റര്‍ ഫോര്‍ പീസ്ഫുള്‍ കോ എക്സിസ്റ്റന്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്​ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലും അന്താരാഷ്​ട്ര തലത്തിലും സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തി​​െൻറയും മാതൃക തീര്‍ക്കാന്‍ ബഹ്റൈന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയങ്ങളും കാഴ്​ചപ്പാടുകളും പ്രവര്‍ത്തനങ്ങളുമാണ് ബഹ്റൈനെ ഇത്തരത്തില്‍ ശ്രദ്ധേയമാക്കിയിട്ടുള്ളത്. സംവാദം, സൗഹൃദം, സഹവര്‍ത്തിത്വം, സമാധാനം എന്നീ ആശയങ്ങള്‍ ലോകത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച ഒന്നാണ്. നൂറ്റാണ്ടുകളായി ബഹ്റൈന്‍ ജനത ഇത്തരമൊരു പാതയിലൂടെയാണ് ജീവിതം നയിക്കുന്നത്. തീവ്രത, അക്രമം, വിവേചനം എന്നിവയില്‍ നിന്നൊഴിവായ ജനതയാണ് ഇവിടെ അധിവസിക്കുന്നതെന്ന്​ നിക്കോളാസ്​ ബേ ചൂണ്ടിക്കാട്ടി. വിവിധ മതാനുയായികളും ആശയങ്ങള്‍ കൊണ്ടുനടക്കുന്നവരും സൗഹൃദത്തോടെ കഴിയുകയെന്നത് അദ്ഭുതാവഹമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവ കരുത്ത് പകരുകയും ചെയ്യും. ലോകത്തിന് മുന്നില്‍ മാതൃക കാണിക്കാന്‍ ബഹ്റൈന് സാധിക്കുന്നുവെന്നത് തന്നെ ഏറെ സ്വാധീനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.