രണ്ടാമത്​ ഇൗന്തപ്പന മേളക്ക്​ ഉജ്ജ്വല തുടക്കം

മനാമ: നാഷണൽ ഇൻഷ്യേറ്റീവ്​ ​ഫോർ അഗ്രികൾച്ചറൽ ഡവലപ്പ്​മ​െൻറ്​ (എൻ.​െഎ.എ.എ.ഡി) സംഘടിപ്പിക്കുന്ന രണ്ടാമത്​ പന ​ഫെ സ്​റ്റിവൽ ഹൂറത്​ ആലി കർഷക മാർക്കറ്റിൽ വർണ്ണോജ്ജ്വലമായ തുടക്കം. നഗരാസൂത്രണ, മുൻസിപ്പാലിറ്റി, മുൻസിപ്പൽ മന്ത ്രാലയത്തി​​െൻറ കാർഷിക, സമുദ്ര വിഭവ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ ബഹ്​റൈൻ കർഷകർ, കാർഷിക കമ്പനികൾ , കരകൗശല വിദഗ്​ധർ, സംരംഭക രംഗത്തുള്ള കുടുംബങ്ങൾ എന്നിവർ അണിനിരക്കുന്നുണ്ട്​. ആദ്യദിനത്തിൽ മാത്രം നൂറുകണക്കിന്​ ആളുകളാണ്​ ഇവിടേക്ക്​ ഒഴുകിയെത്തിയത്​. പരമ്പരാഗത രീതിയിലുള്ള ഇൗന്തപ്പഴ സംസ്​ക്കരണത്തി​​െൻറ രീതികളും പുതിയ കാലത്തെ സംസ്​ക്കരണ രീതികളും ഇവിടെ കാണാൻ കഴിയും. ഇൗന്തപ്പനയുമായി ബന്​ധപ്പെട്ട്​ കർഷരെ സഹായിക്കാൻ കൂടിയാണ്​​ രാജ്യത്ത്​ മേള നടത്തുന്നത്​.

ബഹ്​റൈനിലെയും ഗൾഫ്​ മേഖലയിലെയും വിവിധ ഇനങ്ങളിലുള്ള ഇൗന്തപ്പഴങ്ങളുടെ ശേഖരം മേളയിൽ എത്തി​േച്ചർന്നിട്ടുണ്ട്​. പലതരത്തിലുള്ളതും വിവിധ രുചികകളുള്ളതുമായ ഇൗന്തപ്പഴങ്ങളുടെ വിൽപ്പനയും ഇന്നലെ നന്നായി നടന്നതായും വ്യാപാരികൾ പറഞ്ഞു. ഈ മേഖലയിലെ നിക്ഷേപം ശക്തമാക്കുക, പ്രാദേശിക കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന്​ പ്രോത്സാഹനം നൽകുന്നതിന്​ അവസരമൊരുക്കുക എന്നിവയും ​മേളയിലൂടെ അധികൃതർ ലക്ഷ്യമിടുന്നുണ്ട്​. ഈന്തപ്പഴത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഉൽ‌പന്നങ്ങളുടെ പ്രദർശനവും ഇതിനൊപ്പമുണ്ട്​. കരകൗശല വിദഗ്​ധരുടെ പ്രദർശനം, കുട്ടികളുടെ വിദ്യാഭ്യാസ, സാംസ്​ക്കാരിക ശിൽപശാല, വിവിധ മത്​സരങ്ങൾ എന്നിവയും അനുബന്​ധമായി നടക്കുന്നുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.