??.?.??^??.??.?? ???????? ????????????????

എം.ഇ.എം- ബി.ഡി.കെ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം പേർ പ​െങ്കടുത്തു

മനാമ: മിഡിൽ ഈസ്റ്റ്‌ മെഡിക്കൽ സ​െൻററും (എം.ഇ.എം) ബ്ലഡ് ഡോണേർസ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം ആളുകൾ പ​െങ്കടുത്തു. ഡോ.നന്ദ കുമാർ, ഡോ.ജൈസ് ജോയ്, ഡോ. നൗഷർ എം. ലബീബ്, ഡോ.വക്കാസ് അക്തർ, ഡോ.ദിവ്യ ദേവ് എന്നിവർ രോഗികളെ പരിശോധിച്ചു.ബി. ഡി. കെ. രക്ഷാധികാരി ഡോ.പി. വി. ചെറിയാൻ മെഡിക്കൽ ക്യാമ്പ് ഉദ്​ഘാടനം ചെയ്തു.

എം. ഇ. എം ഹിദ്ദ്‌ ഇൻ ചാർജ് ഡോ. ജൈസ് ജോയ്‌ സ്വാഗതവും , ബി. ഡി. കെ. ചെയർമാൻ കെ. ടി. സലിം നന്ദിയും പറഞ്ഞു. എം. ഇ . എം. ഓപ്പറേഷൻ മാനേജർ രതീഷ് മുരളി, മാർക്കറ്റിംഗ് പ്രതിനിധികളായ ആകാശ് ആർ. മുരളി, ഹാവ്‌റ, നഴ്സിംഗ് സൂപ്രണ്ട് മേരി സ്കറിയ ബി. ബി.കെ. കെ പ്രസിഡൻറ്​ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ ട്രഷറർ ഫിലിപ്പ് വർഗീസ്, വൈസ്​ പ്രസിഡൻറ്​ സുരേഷ് പുത്തൻവിളയിൽ, ജോയിൻറ്​ സെക്രട്ടറി രമ്യഗിരീഷ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ രാജേഷ് പന്മന, അശ്വിൻ, ഗിരീഷ്‌പിള്ള , സുനിൽ, ഗിരീഷ്‌, സാബു അഗസ്റ്റിൻ, മിഥുൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.