???? ??????? ????? ???? ???? ??????? ???????? ????????? ???????? ?????? ??????? ??????????? ????????????

വിവേചനം കല്‍പിക്കാത്ത സംസ്കാരം ബഹ്​റൈ​െൻറ പ്രത്യേകത ^ശൈഖ് നാസിര്‍ ബിന്‍ ഹമദ്

മനാമ: വിവിധ മതാനുയായികള്‍ സൗഹൃദത്തോടെ കഴിയുന്ന ഭൂമിയാണ് ബഹ്റൈനെന്ന് യുവജന- കായിക കാര്യ സുപ്രീം കൗണ്‍സില്‍ ച െയര്‍മാനും യുവജന^ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​െൻറ പ്രത്യേക പ്രതിനിധിയുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.

ബഹ്റൈന്‍ കാത്തലിക് ചര്‍ച്ച് വികാരി കാമിലോ ബാലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ മത സഹിഷ്ണുതയും പരസ്പര സഹകരണവും സഹായ മനസ്ഥിതിയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഫാ. കമിലോ വ്യക്തമാക്കി.

വിവിധ മതാനുയായികള്‍ സന്തോഷത്തോടെയും സൗഹൃദത്തോടെയും കഴിയുന്ന അന്തരീക്ഷം രൂപപ്പെടുത്തിയത് ഇവിടയുള്ള ഭരണാധികാരികളുടെ ഉയര്‍ന്നതും വിശാലവുമായ വീക്ഷണത്തി​​െൻറയും നയചാതുരിയുടെയും ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയില്‍ സൗഹൃദവും സംവാദവും വേണമെന്നാണ് ഹമദ് രാജാവി​​െൻറ കാ​ഴ്​ചപ്പാടെന്ന് ശൈഖ് നാസിര്‍ വിശദീകരിച്ചു. വിവിധ മതാനുയായികള്‍ക്ക് അവരുടെ ആരാധനകളും അനുഷ്ഠാനങ്ങളും ആചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അനുഭവിച്ചറിയാന്‍ ഇവിടെയുള്ളവര്‍ക്ക് സാധിക്കുന്നുണ്ട്.

സഹിഷ്ണുതയും സഹവര്‍ത്തിത്വവും ബഹ്റൈന്‍ ജനതയുടെ മുഖമുദ്രയാണെന്നും നൂറ്റാണ്ടുകളായി ഈ മൂല്യത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.