പ്രധാനമന്ത്രിക്ക്​ അഭിനന്ദന പ്രവാഹം

മനാമ: പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശം പരിഗണിച്ച്​ യു.എൻ ഏപ്രിൽ അഞ്ച്​ ലോക മന:സാക്ഷി ദിനമായി ആചരിക്കാനുള്ള തീരുമാനത്തെ തുടർന്ന്​, പ്രധാനമന്ത്രിക്ക്​ അന്താരാഷ്​ട്ര തലത്തിലും രാജ്യത്തിനകത്തും അഭിനന്ദന പ്രവാഹം. പരസ്പര സഹകരണത്തി​​െൻറയും സഹവര്‍ത്തിത്വത്തി​​​െൻറയും പാതയൊരുക്കാൻ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഏപ്രിൽ അഞ്ച്​ പ്രത്യേക ദിനമാക്കി യു.എന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്​.

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്മേലുള്ള യു.എൻ തീരുമാനം ബഹ്റൈ​​െൻറയും പ്രധാനമന്ത്രിയുടെയും യശസ്സുയര്‍ത്താന്‍ കാരണമാകുമെന്ന്​ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടിരുന്നു. ഒരുമ, സ്നേഹം, സമാധാനം, സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാന്‍ സമൂഹത്തിന് സാധിക്കണമെന്ന സന്ദേശമാണ് പ്രസ്തുത ദിനാചരണം വിളംബരം ചെയ്യുന്നതെന്നും മന്ത്രിസഭായോഗം വ്യക്തമാക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ നിർദേശം പരിഗണിക്കപ്പെട്ടത്​ രാജ്യത്തി​​െൻറ ലോക ചരിത്രത്തിൽ ഇടംപിടിച്ച സംഭവമാണെന്നും ആഗോള നിരീക്ഷകർ അടയാളപ്പെടുത്തുന്നുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.