??.??.? ???? ?????? ???????????????????

ഐ.ജി.എ പുതിയ സൈബർ സുരക്ഷ സംവിധാനം പ്രചരിപ്പിക്കും

മനാമ: െഎ.ജി.എ പുതിയ സൈബർ സുരക്ഷ സംവിധാനം പ്രചരിപ്പിക്കുമെന്ന്​ സൈബർ വിദഗ്​ധരുടെ സമ്മേളനം പ്രഖ്യാപിച്ചു. ഇൻഫർമ േഷൻ സെക്യൂരിറ്റി സർവീസ്​ ഡയറക്​ടേറ്റിനെ പ്രതിനിധീകരിച്ച്​, ഇൻഫർമേഷൻ ആൻറ്​ ഇ^ഗവർമ​െൻറ്​ അതോറിറ്റി (​െഎ.ജി.എ) നാലാമത്​ സൈബർ ഹാക്​സ്​ യോഗത്തിൽ നൂതന എൻ‌ഡ്‌പോയിൻറ് പരിരക്ഷണ പരിഹാരത്തി​​െൻറ അവലോകനവും തീരുമാനങ്ങളും ഉണ്ടായത്​.

ആധുനിക സാ​േങ്കതിക വിദ്യ ഉപയോഗിച്ച്​ സൈബർ സുരക്ഷയുമായി ബന്​ധപ്പെട്ട വെല്ലുവിളികളെ ചെറുക്കുക എന്നതാണ്​ സമ്മേളനത്തി​​െൻറ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്ന്​. 51 ഗവർമ​െൻറ്​, അർധ ഗവർമ​െൻറ്​ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച്​, 71ഒാളം ​െഎ.ടി വിദഗ്​ധർ സമ്മേളനത്തിൽ സംബന്​ധിച്ചു. െഎ.ജി.എ വൈസ്​ ചീഫ്​ എക്​സിക്യൂട്ടീവ്​ (ഒാപറേഷൻസ്​ ആൻറ്​ ഗവർണറൻസ്​) ശൈഖ്​ സൽമാൻ ബിൻ മുഹമ്മദ്​ ആൽ ഖലീഫ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.