????? ??????? ?????? ???????????????

ഏഴുപേർക്ക്​ സസ്​പെൻഷൻ

മനാമ: സർക്കാർ ജീവനക്കാർ ഒപ്പിട്ട ഒരു കത്ത്​ പ്രചരിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തി​​െൻറ ഭാഗമായി, സിവിൽ സർവീസ്​ കൗൺസിൽ ഏഴ്​ ഗവൺമ​െൻറ്​ ജീവനക്കാരെ സസ്​പ​െൻറ്​ ചെയ്യാൻ തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും സിവിൽ സർവീസ്​ കൗൺസിൽ ചെയർമാനുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നിർദേശത്തി​​െൻറ ഭാഗമായായിരുന്നു ഇൗ സംഭവത്തിലുള്ള അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്​. ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ജീവനക്കാരായ ഏഴുപേരാണ്​ സസ്​പ​െൻറ്​ ചെയ്യപ്പെട്ടവർ.

ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചതായി ബോധ്യപ്പെട്ടതി​​െൻറ അടിസ്ഥാനത്തിലാണ്​ നടപടി. അഭ്യന്തര വകുപ്പ്​ മന്ത്രി ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ അവലോകനത്തെ തുടർന്നാണ്​ തീരുമാനമുണ്ടായത്​. അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ സിവിൽ സർവീസ് നിയമ വ്യവസ്ഥകൾക്കനുസൃതമായി അച്ചടക്ക സമിതികൾ രൂപീകരിക്കാനും സിവിൽ സർവീസ് കൗൺസിൽ നിർദ്ദേശം നൽകിയിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.