ഖത്തര്‍, ഇറാന്‍ ഗൂഢാലോചന വിജയിക്കില്ല -ആഭ്യന്തര മന്ത്രി

മനാമ: ബഹ്റൈനെതിരെ ഇറാനും ഖത്തറും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളും ഗൂഢാലോചനകളും വിജയിക്കാന്‍ സാധ്യതയില ്ലാത്തതാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. അല്‍ഹയാത്ത് പത ്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശിഥിലീകരിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ഐക്യവും സമാധാനവും നിലനിര്‍ത്തി ബഹ്റൈന്‍ മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനും അതുവഴി സമൂഹത്തില്‍ അരാജകത്വം സൃഷ്​ടിക്കാനുമാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. ഇതിനായി വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ തകര്‍ന്നടിയുന്നതാണ് കാണാന്‍ കഴിയുന്നത്. ബഹ്റൈന്‍ ഭരണകൂടത്തോടൊപ്പമാണ് ജനങ്ങളെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ് കാണാന്‍ സാധിച്ചത്.

എല്ലാവിധ വെല്ലുവിളികളെയും നേരിടാനും അതിജയിക്കാനും ബഹ്റൈന് സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്റൈ​​െൻറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഇറാ​​െൻറയും ഖത്തറി​​െൻറയും ശ്രമങ്ങള്‍ പുതുതായി ഉടലെടുത്തതല്ല. വിഭാഗീയതയും വംശീയതയും ആളിക്കത്തിച്ച് നേട്ടം കൊയ്യാനാണ് ഇരു രാഷ്​ട്രങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ജനം തോളോട് തോള്‍ ചേര്‍ന്ന് ബഹ്റൈന് വേണ്ടി നിലകൊള്ളുന്നതാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. സമൂഹത്തിലെ മുഴുവനാളുകളും ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കൂടെ നില്‍ക്കാന്‍ പ്രതിജ്ഞ ചെയ്തത് ഇരു രാജ്യങ്ങളെയും നിരാശരാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലും ഇത്തരം ശ്രമങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.