കോള്‍ഡ് സ്​റ്റോര്‍ കേന്ദ്രീകരിച്ച് മദ്യക്കച്ചവടം: പ്രതി പിടിയില്‍

മനാമ: കോള്‍ഡ് സ്​റ്റോര്‍ കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഷാക്കൂറയിലെ ഒരു കോള്‍ഡ് സ്​റ്റോറിലാണ് ഏഷ്യക്കാർ മദ്യക്കച്ചവടം പൊടിപൊടിച്ചിരുന്നത്. മറ്റ് ഉപഭോക്താക്കള്‍ കാണാത്ത വിധമാണ് മദ്യം ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നത്. ഒരു എഷ്യക്കാര​​െൻറ സഹായത്തോടെ ഉപഭോക്താവെന്ന വ്യാജേനയാണ് ഇത് അധികൃതര്‍ പിടികൂടിയത്.

ഇയാള്‍ക്ക് പിറകെ പൊലീസും എത്തിയതോടെ കൈയോടെ പ്രതി പിടികൂടപ്പെടുകയായിരുന്നു. കോള്‍ഡ് സ്​റ്റോറിലെ വിവിധ ഇടങ്ങളില്‍ നിന്നായി 52 കുപ്പി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. ഇടപാട് നടത്തിയ 18 ദിനാറും കണ്ടെടുത്തു. 800 ഫില്‍സ് മുതലാണ് ഇവക്ക് വില ഈടാക്കിയിരുന്നത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് ​പ്രോസിക്യൂഷന്​ കൈമാറിയിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.