വാഹനങ്ങളുടെ ഇഷ്​ട നമ്പരുകള്‍ കരസ്ഥമാക്കാന്‍ അവസരം

മനാമ: വാഹനങ്ങളുടെ ഇഷ്​ട നമ്പരുകള്‍ കരസ്ഥമാക്കുന്നതിന് അവസരവുമായി പൊതു ലേലം സംഘടിപ്പിക്കുന്ന നീതിന്യായ^-ഇസ് ​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയത്തി​​െൻറ സഹകരണത്തോടെ മസാദ് കമ്പനിയാണ് ലേല നടപടികള്‍ നടത്തുന്നത്. മസാദ് കമ്പന ിയുടെ വെബ്സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്ത് ലേല നടപടികള്‍ തുടരാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

ലേലത്തില്‍ പങ്കെടുക്കുന്നതി​​െൻറ ഭാഗമായി ഇഷ്​ട നമ്പറുകള്‍ക്ക് പ്രതീക്ഷിക്കുന്ന വില സമര്‍പ്പിക്കുന്ന രീതിയാണുള്ളത്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തുന്നവര്‍ക്ക് നമ്പര്‍ ഉടമപ്പെടുത്തി നൽകുകയും ചെയ്യും. സ്വകാര്യ മേഖലയുമായി പൊതു മേഖല സഹകരിക്കുന്നതി​​െൻറ ഭാഗമായാണ് ഇപ്രാവശ്യം നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയം സഹകരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.