????? ?????????? ????????? ????????????????

‘മൂല്ല്യം ശക്തിപ്പെടുത്താൻ ദേശീയ പദ്ധതി വഴിയൊരുക്കും’

മനാമ: ദേശീയതയുടെ മൂല്ല്യംശക്തിപ്പെടുത്തുന്നതിനും രാജ്യത്തി​​െൻറ സ്വത്യത്തിനെ മുന്നോട്ടുക്കൊണ്ടു​േപാകു ന്നതിനുമായി, ദേശീയ പദ്ധതിയുടെ നടപ്പാക്കലുമായി ബന്​ധപ്പെട്ട്​ രണ്ടാമത്​ യോഗത്തിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാഭ്യാസ, തൊഴിൽ സാമൂഹിക^വികസന, ആരോഗ്യ, ഇൻഫർമേഷ ൻ, യുവജന^കായിക മന്ത്രിമാരും സംബന്​ധിച്ചു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ സമഗ്രദർശനങ്ങളുടെ ഫലമായാണ്​, രാജ്യത്തി​​​െൻറ പ്രയാണത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതി വരുന്നതെന്ന്​ ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തെയും പൗരന്മാരെയും സേവിക്കുന്നതിനുള്ള സമിതിയുടെ ലക്ഷ്യങ്ങൾ, ദൗത്യങ്ങൾ, ഉത്തരവാദിത്തം എന്നിവക്കായി സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതി​​െൻറ പുരോഗതിയെക്കുറിച്ചും ഫലത്തെക്കുറിച്ചും എക്സിക്യൂട്ടീവ് ഓഫീസിലെ യോഗതീരുമാനങ്ങളെക്കുറിച്ചും യോഗത്തിൽ വിവരിക്കപ്പെട്ടു. ചില പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചതായും ഇതിൽ 89 എണ്ണം നിർദേശിക്കപ്പെട്ടതായും 60 എണ്ണം പ്രയോഗത്തിലായതായും വിശദീകരിച്ചു. സാമൂഹിക പങ്കാളിത്തം എന്ന ആശയത്തിൽ, ഇൻഫർമേഷ​ൻ മന്ത്രാലയത്തി​​െൻറയും നാഷണൽ കമ്യൂണിക്കേഷൻ സ​െൻററി​​െൻറയും സഹകരണത്തോടെ, സ്വകാര്യ സംഘടനകളുമായി ആശയ വിനിമയം നടത്താനായി ഒരു മാധ്യമ പദ്ധതി രൂപകൽപ്പന രൂപകൽപ്പന ചെയ്​തിട്ടുണ്ട്​. ആഭ്യന്തര മന്ത്രാലയം കോടതിയുടെ ജനറൽ ഡയറക്​ടേറ്റിലെ ഇൻഫർമേഷൻ ടെക്​നോളജി ഡയറക്​ടേറ്റി​​െൻറ സഹകരണത്തോടെ, എക്​സിക്യൂട്ടീവ്​ ഒാഫീസിൽ 18 മന്ത്രാലയങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് സംരംഭങ്ങൾ നടപ്പിലാക്കുന്നതി​​െൻറ ഭാഗമായി ഇ-സിസ്റ്റം ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലനം നൽകി.

പദ്ധതി നടപ്പാക്കുന്നതിനോട്​ ബൃഹത്തായ പ്രതികരണങ്ങളാണുള്ളത്​. ദേശീയ പദ്ധതി തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട്​ പോകുകയാണെന്നാണ്​ വിലയിരുത്തൽ,വികസനം, വെല്ലുവിളികളെ നേരിടാനുള്ള വ്യക്തമായ കാഴ്ചപ്പാടെയുള്ള വിലയിരുത്തൽ, ദേശീയ വ്യക്തിത്വത്തെ സംരക്ഷിക്കാനും ആന്തരിക കരുത്ത്​ വർധിപ്പിക്കാനുമുള്ള കഴിവ്​ എന്നിവ കൈവരിക്കുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു. ജനത ശക്തമായ െഎക്യത്തോടെ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മുന്നോട്ട്​ പോകുകയാണ്​. ഹമദ്​ രാജാവി​​െൻറ ഇൗ പരിഷ്​ക്കരണ പദ്ധതിയെ ജനങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുകയാണ്​. ബഹ്​റൈനെ സുരക്ഷിതമായ ഭാവിയിലേക്ക്​ കൂട്ടിക്കൊണ്ടുപോകാനും ജനങ്ങളുടെ അഭിമാനം സംരക്ഷിക്കാനുമുള്ള മാതൃക കൂടിയാണിത്​. ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.