????????? ?????????????? ????? ????? ??????? ???? ?????? ????? ??????? ????? ???????? ???? ???? ???????? ??????? ?????????????????. ??????? ???????? ??????? ????? ???? ?????

സുഷമ സ്വരാജി​െൻറ നിര്യാണത്തില്‍ വിദേശകാര്യ മന്ത്രി അനുശോചനം രേഖപ്പെടുത്തി

മനാമ: മുന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജി​​െൻറ നിര്യാണത്തില്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ് ബി ന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ എംബസിയിലെത്തിയ അദ്ദേഹം അനുശോചന സന്ദേശത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. രാജാവ് ഹമദ് ബിന്‍ ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുടെ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. ബഹ്റൈനടക്കമുള്ള വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനും സുഷമ സ്വരാജ് നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ വിദേശകാര്യ മന്ത്രിയെ എംബസിയില്‍ സ്വീകരിച്ചു. ഇന്ത്യന്‍ എംബസിയിലെത്തിയ വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ അനുശോചന സന്ദേശം രേഖപ്പെടുത്തുന്നു. ഇന്ത്യൻ അംബാസിഡർ അലോക്​ കുമാർ സിൻഹ സമീപം

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.