ബഹ്​റൈനിലെ വനിതാ തടവുകാരിൽ ഭൂരിപക്ഷവും വിദേശികൾ

മനാമ: ബഹ്​റൈനിലെ ജയിലിൽ കഴിയുന്ന ആകെ വനിതകളിൽ 75 ശതമാനവും വിദേശികളാണെന്ന്​ വെളിപ്പെടുത്തൽ. തടവുകാരുടെ അവകാശ ക മ്മീഷ(പി.ഡി.ആർ.സി)​​െൻറ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തതാണ്​ ഇക്കാര് യം. ജയിലിലെ വനിതാ തടവുകാരിൽ സ്വദേശികളുടെ എണ്ണം 29 ആണ്​. വിദേശി വനിതകളുടെ എണ്ണം 87 ഉം. വനിത തടവുകാരിൽ 110 പേർ സിവിൽ ക്രിമിനൽ കേസുകളിൽ പ്രതികളാക്കപ്പെട്ടവരാണ്​. ആറുപേർ തീവ്രവാദ കേസുകളുമായി ബന്​ധമുള്ളവരും​. കഴിഞ്ഞ ഫെബ്രുവരി 18,19 തിയ്യതികളിലായിരുന്നു കമ്മീഷൻ ജയിലിൽ സന്ദർശനം നടത്തിയത്​. കുറ്റകൃത്യത്തി​​െൻറ സ്വഭാവം, ശിക്ഷയുടെ ദൈർഘ്യം, പ്രായപരിധി എന്നിവ അടിസ്ഥാനമാക്കിയാണ്​ തടവുകാർക്ക്​ സെല്ലുകൾ അനുവദിച്ചിരിക്കുന്നത്​.

തടവുകാർക്കായി മന:ശാസ്ത്ര കൗൺസിലിംങും മതപ്രഭാഷണങ്ങളും നടത്താറുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്​. ജയിലിനുള്ളിൽ ഭക്ഷണം വിളമ്പുന്നത്​, പുനരവധിവാസ പ്രവർത്തനങ്ങൾ, തുന്നൽ, എംബ്രോയ്​ഡറി, കംപ്യൂട്ടർ കോഴ്​സ​​ുകൾ എന്നിവയും പി.ഡി.ആർ.സി പരിശോധിച്ചു. ശിക്ഷാകാലാവധിക്കുശേഷം പുറത്തെത്തുന്നവർക്ക്​ സമൂഹത്തിൽ പുനരധിവാസത്തിന്​ ഇത്തരം പരിശീലന പദ്ധതികൾ സഹായകമാകുന്നുണ്ടെന്നും എന്നാൽ ജയിലിലെ പരിശീലനത്തിന്​ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്നും അന്വേഷണ റി​േപ്പാർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്​. ജയിലിൽ പ്രവാസി തടവുകാർക്ക്​ വിവർത്തകരുടെ അഭാവം പോലുള്ള കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്​. എന്നാൽ വിദേശ എംബസികൾ അവരുടെ രാജ്യക്കാരായ തടവുകാർക്ക്​ വിവർത്തകരുടെ സേവനം ഏർപ്പെടുത്തുന്നുണ്ട്​.

ജയിൽ അധികൃതരും ജീവനക്കാരും ഇംഗ്ലീഷ്​, അറബികൾ ഉപയോഗിക്കുന്നത്​ വനിതാ തടവുകാർക്ക്​ സഹായകമാകുന്നുണ്ട്​. കൂടാതെ തടവുകാർക്ക്​ അവരുടെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാനുള്ള സൗകര്യവും ചെയ്​ത്​ നൽകുന്നുണ്ട്​. വനിതാ തടവുകാർക്ക്​ എം.പി 3 പ്ലെ ചെയ്​ത്​ കേൾക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്​. പരമാവധി 160 വനിതാ തടവുകാർക്ക്​ സൗകര്യമാണ്​ ഇവിടെ സജ്ജമാക്കിയിരിക്കുന്നത്​. അമ്മക്കും കുഞ്ഞിനും പ്രത്യേക സെല്ലുകൾ അനുവദിച്ചിരിക്കുന്നതായും ശുചീകരിച്ച്​ വൃത്തിയുള്ള കിടക്കകളാണ്​ ഇവിടെയുള്ളതെന്നും കുട്ടിയുടെ സൗകര്യങ്ങൾക്ക്​ അനുസരിച്ചുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതായും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.