മനാമ: കോഴിക്കോട് സ്വദേശിയായ പ്രവാസി ബഹ്റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കോഴിക്കോട് ഉള്ള്യേരി നാറാത ്ത് നരിക്കുഴിത്താനം അബ്ദുൽ റസാഖ് (52)ആണ് ഇന്നലെ രാവിലെ10 ഒാടെ മരിച്ചത്. ഇദ്ദേഹം സുഹൃത്തിനൊപ്പം കടയിൽനിന്ന് ചായകുടിച്ചശേഷം പുറത്തിറങ്ങവെയായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സിൽ ജീവനക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ഇദ്ദേഹം ബഹ്റൈൻ പ്രവാസിയാണ്. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.