മനാമ: ബംഗ്ലാദേശിലേക്ക് നിയോഗിക്കപ്പെട്ട ബഹ്റൈന്‍ അംബാസഡര്‍ അഹ്മദ് അബ്ദുല്ല അല്‍ ഹാജിരിയില്‍ നിന്നും പ്രസിഡൻറ് മുഹമ്മദ് അബ്ദുല്‍ ഹാമിദ് നിയമന രേഖകള്‍ സ്വീകരിച്ചു. ബാങ്കോക്കില്‍ റെസിഡൻറ് അംബാസഡറായ ഹാജിരിക്കാണ് ബംഗ്ലാദേശിെൻറ ചുമതല കൂടി ഏല്‍പിച്ചിട്ടുള്ളത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങള്‍ ഹാജിരി പ്രസിഡൻറിന് കൈമാറി. അദ്ദേഹം തിരിച്ച് പ്രത്യഭിവാദ്യം നേരുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചയും നടന്നു. ഏല്‍പിക്കപ്പെട്ട ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ ഹാജിരിക്ക് സാധിക്കട്ടെയെന്ന് മുഹമ്മദ് അബ്ദുല്‍ ഹമീദ് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.