?????? ???? ???????????? ????? ????????????? ???????? ??????? ??????????????????

അര്‍ബുദ രോഗികളായ കുട്ടികള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു

മനാമ: അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നതിനായി ദക്ഷിണ മേഖല ഗവര്‍ണറേറ്റ് പ്രത്യേക പരിപാടി സ ംഘടിപ്പിച്ചു. ഗവര്‍ണര്‍ അലി ബിന്‍ ശൈഖ് അബ്​ദുല്‍ ഹുസൈന്‍ അല്‍ അസ്ഫൂറി​​െൻറ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ‘നിങ്ങള്‍ പ്രതീക്ഷകളാണ്’ എന്ന പ്രമേയത്തിലാണ് ഗവര്‍ണറേറ്റ് അര്‍ബുദ രോഗികളായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്നതിന് പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.

സിനിമ പ്രദര്‍ശനം, വിനോദ പരിപാടികള്‍, മല്‍സരങ്ങള്‍ എന്നിവ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. അര്‍ബുദ രോഗികളായ 30 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇബ്രാഹിം ഖലീല്‍ കാനൂ ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നു പരിപാടി. ദക്ഷിണ മേഖല പൊലീസ് ഡയറക്​ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ജീറാന്‍, ഗവര്‍ണറേറ്റ്സ് സബ് കോര്‍ഡിനേറ്റര്‍ ബ്രിഗേഡിയര്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ഹിജ്​രിസ്, ദക്ഷിണ മേഖല മുനിസിപ്പല്‍ ഡയറക്ടര്‍ ലംയാഅ് യൂസുഫ് അല്‍ ഫദാല എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.