?????????? ????????? ????????????? ???????? ???? ??? ????? ?? ??????? ?????????????? ?????? ????????????????????? ???????? ????? ???? ??? ???????

യമന്‍ ജനതയെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ

മനാമ: യമന്‍ ജനതയെ സഹായിക്കുന്നതിനുള്ള സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്ക് മന്ത്രിസഭാ യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബി യ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് യമനിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി സഖ്യ രാഷ്​ട്രങ്ങളുടെ ശ്രമ ത്തെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ഇറാന്‍ സഹായത്തോടെ ഹൂതീ തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ് ങളില്‍ നിരവധി യമനികളാണ് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് യമനിലെ സമാധാനം മുഖ്യമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന യമനില്‍ നിയമവിധേയ ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ ബഹ്​റൈൻ പിന്തുണക്കുന്നതായി അറിയിച്ചു. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്കും ബഹ്റൈന്‍ ജനതക്കും അറബ്-ഇസ്​ലാമിക സമൂഹത്തിനും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. നന്മയുടെയും അനുഗ്രഹങ്ങളുടെയും സമാധാനത്തി​​െൻറയും വര്‍ഷമായിരിക്കട്ടെ 1441 എന്ന്​ അദ്ദേഹം ആശംസിച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹി​​െൻറ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതാണെന്ന് പരിശോധനയിലൂടെ വ്യക്തമായതില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. തടവ് ശിക്ഷക്ക് പകരം പ്രതികളെ സമൂഹത്തി​​െൻറ ഭാഗമാക്കുന്നതിനുതകുന്ന പരിപാടികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു.

സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരക്കാര്‍ക്ക് തൊഴിലവസരമൊരുക്കുകയും സമൂഹത്തിന് സേവനം ചെയ്യുന്നവരാക്കി മാറ്റുന്നതിനുമാണ് നീക്കം. നേരത്തെ ഇത് സംബന്ധിച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു. ശിക്ഷക്ക് പകരമുള്ള ശിക്ഷണ മുറകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും വിലയിരുത്തി. തൊഴില്‍ വിപണിയുടെ കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന സൂചികയും വിലയിരുത്തി. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ആവിഷ്കരിച്ച പദ്ധതികളുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. തൊഴില്‍ വിപണിയില്‍ സ്വദേശി തൊഴിലന്വേഷകര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കുന്ന രൂപത്തില്‍ പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുന്നതിനായിരുന്നു പദ്ധതി തയാറാക്കിയത്. ഇത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ആദ്യ ആറ് മാസത്തില്‍ 11,649 സ്വദേശികള്‍ക്ക് തൊഴിൽ നല്‍കാന്‍ സാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 3459 പേര്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചവരാണ്. 8190 പേര്‍ നേരത്തെ വിവിധ തൊഴിലുകളിലേര്‍പ്പെട്ടിരുന്നവരുമാണ്. ദിനേന 103 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. ബിരുദം നേടിയ തൊഴിലന്വേഷകര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുന്നത് തുടരാനും തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.