???????

വർഗീസി​െൻറ കുടുംബം അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്​ നൽകി

മനാമ: പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ ബഹ്​റൈനിലെ പ്രവാസി അരലക്ഷം രൂപ നൽകി. ഗുരുവായൂർ കാവീട് ചുങ്കത്ത് പാറേക്കാ ട്ട് വർഗീസാണ്​ ത​​െൻറ പ്രവാസജീവിതത്തിലെ സമ്പാദ്യത്തിൽനിന്നും ഒരു പങ്ക്​ പ്രളയബാധിതർക്കായി സമർപ്പിച്ചത്​. ഏതാനും ദിവസങ്ങൾക്കുമുമ്പ്​ വർഗീസി​​െൻറ ഭാര്യ ആനി വർഗീസ്​, മകൻ ഡയസ്, മകൾ ഡൈജി, മരുമകൾ ജിസ്മി ഡെൽജോ എന്നിവർ ചേർന്നാണ് തൃശൂർ കളക്ടറേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറിയത്​. കലക്​ടർ എസ്​ ഷാനവാസ്​ ഏറ്റുവാങ്ങി.സംബന്ധിച്ചു.

മൂന്ന് പതിറ്റാണ്ടുകളായി ബഹ്​റൈനിൽ ജോലി ചെയ്യുന്ന വർഗീസ്, കഴിഞ്ഞ വർഷമുണ്ടായ മഹാ പ്രളയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25, 000 രൂപ നൽകിയിരുന്നു. പ്രളയബാധിതർക്ക്​ ബഹ്​റൈൻ പ്രവാസ ലോകത്തുനിന്ന്​ വലിയ രീതിയിലുള്ള സഹായമാണ്​ ലഭിക്കുന്നത്​. ബഷീർ വാണിയക്കാട് തൃ​​ശൂരിൽ 1.2 ഏക്കർ ഭൂമി , സുബൈർ കണ്ണൂർ കൂത്തുപറമ്പിൽ 15 സ​െൻറ്​ , ജിജി നിലമ്പൂർ മൊടപ്പൊയ്​കയിൽ 20 സ​െൻറ്​ , നിലമ്പൂർ മൊടപൊയ്​കയിൽ റോയ്​ സ്​കറിയ 40 സ​െൻറ്​ എന്ന നിലയിൽ ഭൂമി കേരളത്തിലെ പ്രളയബാധിതർക്ക്​ നൽകാൻ തീരുമാനമെടുത്തതും ഏറെ ശ്രദ്ധേയമായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.