???????? ????????

അങ്കമാലി^എറണാകുളം റൂട്ടിലെ സ്വന്തം ‘ഡബിൾ ഡക്കർ’ ബസ്​

അടുത്തിടെ അവധിക്ക്​ നാട്ടിൽ പോയപ്പോൾ ഒരു ദിവസം എ​​െൻറ നാലു മക്കളോടൊപ്പം യാത്ര ആരംഭിച്ചത് എറണാകുളം വൈറ്റ ിലയിൽ നിന്നാണ്. അവിടെ നിന്നാൽ 7.15 ന്​ കെ.എസ്​.ആർ.ടി.സി യുടെ അങ്കമാലിയിൽ നിന്ന് അത്താണി, ആലുവ ബൈപാസ്, കളമശേരി, ഇടപ്പള ്ളി ലുലുമാൾ, ഒബ്‌റോൺമാൾ, വൈറ്റില, കുണ്ടന്നൂർ കൂടി തോപ്പുംപടിക്കു പോകുന്ന ഇരുനില ബസ് വരും. ഇനി കേരളത്തിൽ ആകെ ബാക് കിയുള്ള ഇത്തരത്തിലുള്ള മൂന്നു ബസിൽ ഒരെണ്ണം. മറ്റു രണ്ടു ബസുകളും തിരുവനന്തപുരത്താണ്. അതിൽ കഴക്കൂട്ടം -കിഴക്കേകോട്ട റൂട്ടിൽ ഓടുന്നു. രണ്ടാമത്തെ ബസ് ടൂറിസത്തിനായി ഏറ്റെടുത്തു. RN 765, RN 766 എന്നീ രണ്ടു വണ്ടികളാണ് ഇപ്പോൾ പൊതുജനങ്ങൾക്കായി സർവീസ് നടത്തുന്നത്.

ഇതിൽ RN 766 ആണ് നമ്മുടെ ബസ്. ഒമ്പതു വർഷങ്ങളായി ഈ റൂട്ടിൽ ഈ ബസ് ഓടുന്നു. വൈറ്റില ഹബ്ബിൽ ഈ ബസ് കയറില്ല. അതുകൊണ്ടു ജംഗ്ഷനിൽ തന്നെ നിലയുറപ്പിച്ചു. ഏകദേശം 7.30 ആയപ്പോഴാണ് ‘പുള്ളിക്കാരൻ’ വന്നത്. ആ തല ഉയർത്തിപിടിച്ചുള്ള വരവ് ദൂരെനിന്നു കണ്ടപ്പോഴേ കുട്ടികൾ കൈയടി തുടങ്ങി. ബസിൽ അധികം തിരക്കുണ്ടായിരുന്നില്ല. ഈ ബസിൽ കയറുന്നവർ മൂന്ന്​ കാര്യങ്ങൾ ശ്രദ്ധിക്കണം. ടിക്കറ്റ് എടുത്തതിനു ശേഷം മുകളിലേക്ക് പ്രവേശിക്കുക, മുകളിൽ നിന്നുള്ള യാത്ര അനുവദനീയമല്ല. പടവുകളികളിൽ നിന്ന് യാത്ര പാടില്ല. ടിക്കറ്റ് എടുത്തശേഷം നേരെ മുകളിലേക്കാണ് ഞങ്ങൾ കയറിയത്. ഓർഡിനറി ബസി​​െൻറ ചാർജ് മാത്രമേ ഇവരും ഈടാക്കുന്നുള്ളൂ. ഭാഗ്യത്തിന് ഞങ്ങൾ ആഗ്രഹിച്ചപോലെ മുമ്പിൽ തന്നെ സീറ്റും കിട്ടി. അവിടെ ഇരുന്നുള്ള യാത്ര ഒരു വ്യത്യസ്ത അനുഭൂതി ആണ്. കായലിൽ മീൻ പിടിക്കുന്ന ഒറ്റയാൾ വഞ്ചികൾ കാണാം. പിടിച്ച മീൻ വലിയ പാത്രത്തിലാക്കി വിൽക്കാൻ പോകുന്ന ചേടത്തിമാരും പോകുന്ന വഴിയേ ധാരാളമുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ പാലമായ ഒന്നേമുക്കാൽ കിലോമീറ്റർ നീളമുള്ള കുണ്ടന്നൂർ പാലത്തിലൂടെയും ഇന്ത്യയിലെ ഏറ്റവും ചെറിയ നാഷണൽ ഹൈവേകളിൽ മൂന്നാം സ്ഥാനത്തുള്ള കുണ്ടന്നൂർ - വെല്ലിങ്ടൺ എൻ.എച്ച്​ 996 ബി യിലൂടെയും ഇൗ ബസ്​ കടന്നു പോകുന്നുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തി നേടിയ നീണ്ടുകിടക്കുന്ന കായലിനു അരികിലൂടെയാണ് ഏകദേശം രണ്ടു കിലോമീറ്ററോളം അനവണ്ടിയുടെ സഞ്ചാരം . പുതിയ തോപ്പുംപടി പാലത്തിലൂടെ പോകുമ്പോൾ ‘ലണ്ടൻ ബ്രിഡ്ജ് ഓഫ് കൊച്ചി’ എന്നറിയപ്പെടുന്ന മട്ടാഞ്ചേരി ഹാർബർ പാലം ദൂരെ കാണാം.
റോഡിൽ ചെറിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നതിനാൽ സ​െൻറ്​ സെബാസ്റ്റ്യൻ ലത്തീൻ പള്ളിയുടെ സെമിത്തേരിയിൽ ചെടികൾ നട്ടിരിക്കുന്നതി​​െൻറ അടുക്കും ചിട്ടയും ക്യാമറയിലാക്കാൻ സാധിച്ചു.

എട്ട്​ മണിയോട് കൂടി തോപ്പുംപടിയിൽ എത്തുന്ന ബസ് 8.40 നു തിരിച്ചു അങ്കമാലിയിലേക്കു യാത്ര തുടരും. ആനവണ്ടിയിൽ പലപ്രാവശ്യം കയറിയിട്ടുണ്ടെങ്കിലും ആദ്യമായി ശരിക്കും ആനപ്പുറത്തു കയറിയതി​​െൻറ ഒരു ഫീൽ വന്നത് ഈ ആനവണ്ടിയിൽ കയറിയപ്പോൾ മാത്രമാണ്. അങ്കമാലി ഡിപ്പോയിൽ വിളിച്ചാൽ ഇൗ ബസിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ കൃത്യമായ സമയവും റൂട്ടും അറിയാം. ഫോൺ നമ്പർ: 0484 - 2453050. അപ്പോൾ താമസിക്കണ്ട. നാട്ടിലുള്ള പ്രവാസികൾ വിട്ടോളൂ, ആനപ്പുറത്തു കയറാൻ.

Tags:    
News Summary - bahrain, bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.