മനാമ: ബഹ്റൈൻ 48ാം ദേശീയദിനം ഉജ്ജ്വലമായി ആഘോഷിച്ചു. ആഘോഷത്തിെൻറ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ഫയർവർക്സ്, സാംസ്കാരിക, കലാപരിപാടികൾ എന്നിവ തുടരുകയാണ്. മന്ത്രാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ദേശീയ ദിനാഘോഷം നടന്നു.
ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട്, മനാമ എന്നിവിടങ്ങളിൽ തിങ്കളാഴ്ച നടന്ന ആഘോഷ പരിപാടികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി േപർ പെങ്കടുത്തു. പൈതൃകമേള, സംഗീത പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ചില സ്ഥലങ്ങളിൽ ചൊവ്വാഴ്ചയും തുടരും. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെ വിവിധ രാജ്യഭരണാധികാരികൾ ആശംസകൾ അറിയിച്ചു.
രാജ്യത്തെ മന്ത്രിമാരും വിവിധ മേധാവികളും ഭരണാധികാരികളെ നേരിട്ടും സന്ദേശങ്ങളിലൂടെയും ദേശീയ ദിനാശംസകൾ കൈമാറി. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടെലികോം-ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റല്‍ വിഭാഗം പുറത്തിറക്കിയ പുതിയ സ്റ്റാമ്പും ഏറെ വിറ്റഴിഞ്ഞു. ബഹ്റൈന്‍ പാരമ്പര്യ-സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ചാണ് ദേശീയദിന സ്മരണക്കായി സ്റ്റാമ്പ് ഇറക്കിയത്. ഹമദ് രാജാവിെൻറ ചിത്രവും രാജ്യസ്നേഹത്തെക്കുറിച്ച കവിതാശകലവും ചേര്‍ത്താണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ ബഹ്റൈൻ എംബസികളിലും ദേശീയ ദിനാഘോഷങ്ങൾ നടന്നുവരുകയാണ്. ബഹ്റൈനിലെ നഗരങ്ങളും വീഥികളും വെളുപ്പും ചുവപ്പും നിറങ്ങളിൽ കുളിച്ചിരിക്കുകയാണ്. ദീപാലങ്കാരങ്ങളും ദേശീയ പതാകകളും നിറഞ്ഞ വീഥികളിൽ ഇത്തവണ വിനോദ സഞ്ചാരികളും കൂടുതലായി എത്തിയിട്ടുണ്ട്. ഷോപ്പിങ് മാളുകളിൽ എത്തിയവരെ മിഠായിയും മധുരപലഹാരങ്ങളും നൽകിയാണ് എതിരേറ്റത്.
മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
മനാമ: രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളും സ്ഥാപനങ്ങളും ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന് സംഘടിപ്പിച്ച പരിപാടിക്ക് സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് നേതൃത്വം നല്കി. ഓംബുഡ്സ്മാനും തടവുകാരുടെ അവകാശ കമീഷനും സംയുക്തമായി ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ആൻഡ് സ്പോര്‍ട്സ് സുപ്രീം കൗണ്‍സില്‍, ടെലികോം-ഗതാഗത മന്ത്രാലയം, ജഅ്ഫരീ ഒൗഖാഫ്, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ദക്ഷിണ മേഖല മുനിസിപ്പല്‍ കൗണ്‍സില്‍, നാഷനാലിറ്റി-പാസ്പോര്‍ട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റി, ദിസ് ഈസ് ബഹ്റൈന്‍ സൊസൈറ്റി, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, എല്‍.എം.ആര്.എ, ദക്ഷിണ മേഖല മുനിസിപ്പാലിറ്റി എന്നിവ ദേശീയ ദിനാഘോഷ പരിപാടികള്‍ പ്രത്യേകമായി സംഘടിപ്പിച്ചു. യു.എസ്, നോർവേ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.