Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യം 48ാം ദേ​ശീ​യ ദി​നാ​ഘോ​ഷം ഉ​ജ്ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു
cancel
camera_alt?????????? 48?? ??????? ??????????????????????????

മ​നാ​മ: ബ​ഹ്​​റൈ​ൻ 48ാം ദേ​ശീ​യ​ദി​നം ഉ​ജ്ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഫ​യ​ർ​വ​ർ​ക്​​സ്, സാം​സ്​​കാ​രി​ക, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ തു​ട​രു​ക​യാ​ണ്. മ​ന്ത്രാ​ല​യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ ദേ​ശീ​യ ദി​നാ​ഘോ​ഷം ന​ട​ന്നു.
ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്, മ​നാ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ​േപ​ർ പ​െ​ങ്ക​ടു​ത്തു. പൈ​തൃ​ക​മേ​ള, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്​​ച​യും തു​ട​രും. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ, ​പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​​ഫ എ​ന്നി​വ​രെ വി​വി​ധ രാ​ജ്യ​ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ മ​ന്ത്രി​മാ​രും വി​വി​ധ മേ​ധാ​വി​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളെ നേ​രി​ട്ടും സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ കൈ​മാ​റി. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടെ​ലി​കോം-​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ പോ​സ്​​റ്റ​ല്‍ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ പു​തി​യ സ്​​റ്റാ​മ്പും ഏ​റെ വി​റ്റ​ഴി​ഞ്ഞു. ബ​ഹ്റൈ​ന്‍ പാ​ര​മ്പ​ര്യ-​സാം​സ്കാ​രി​ക അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദേ​ശീ​യ​ദി​ന സ്മ​ര​ണ​ക്കാ​യി സ്​​റ്റാ​മ്പ് ഇ​റ​ക്കി​യ​ത്. ഹ​മ​ദ് രാ​ജാ​വി​​െൻറ ചി​ത്ര​വും രാ​ജ്യ​സ്​​നേ​ഹ​ത്തെ​ക്കു​റി​ച്ച ക​വി​താ​ശ​ക​ല​വും ചേ​ര്‍ത്താ​ണ് ഇ​ത് രൂ​പ​ക​ല്‍പ​ന ചെ​യ്തി​ട്ടു​ള്ള​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബ​ഹ്​​റൈ​ൻ എം​ബ​സി​ക​ളി​ലും ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ബ​ഹ്​​റൈ​നി​ലെ ന​ഗ​ര​ങ്ങ​ളും വീ​ഥി​ക​ളും വെ​ളു​പ്പും ചു​വ​പ്പും നി​റ​ങ്ങ​ളി​ൽ കു​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ദേ​ശീ​യ പ​താ​ക​ക​ളും നി​റ​ഞ്ഞ വീ​ഥി​ക​ളി​ൽ ഇ​ത്ത​വ​ണ വി​നോ​ദ സ​ഞ്ചാ​രി​ക​ളും കൂ​ടു​ത​ലാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ൽ എ​ത്തി​യ​വ​രെ മി​ഠാ​യി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ്​ എ​തി​രേ​റ്റ​ത്.

മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ആഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു
മ​നാ​മ: രാ​ജ്യ​ത്തെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും അ​തോ​റി​റ്റി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. റോ​യ​ല്‍ ചാ​രി​റ്റി ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്ക് സെ​ക്ര​ട്ട​റി ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ് നേ​തൃ​ത്വം ന​ല്‍കി. ഓം​ബു​ഡ്സ്മാ​നും ത​ട​വു​കാ​രു​ടെ അ​വ​കാ​ശ ക​മീ​ഷ​നും സം​യു​ക്ത​മാ​യി ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് ആ​ൻ​ഡ്​​ സ്പോ​ര്‍ട്സ് സു​പ്രീം കൗ​ണ്‍സി​ല്‍, ടെ​ലി​കോം-​ഗ​താ​ഗ​ത മ​ന്ത്രാ​ല​യം, ജ​അ്ഫ​രീ ഒൗ​ഖാ​ഫ്, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യം, ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍, നാ​ഷ​നാ​ലി​റ്റി-​പാ​സ്പോ​ര്‍ട്ട് ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്സ് അ​തോ​റി​റ്റി, ദി​സ് ഈ​സ് ബ​ഹ്റൈ​ന്‍ സൊ​സൈ​റ്റി, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രാ​ല​യം, എ​ല്‍.​എം.​ആ​ര്‍.​എ, ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ച്ചു. യു.​എ​സ്, നോ​ർ​വേ, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലും ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story