അ​റ​ബ് സാ​മൂ​ഹി​ക ക്ഷേ​മ കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം: ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി

മ​നാ​മ: അ​റ​ബ് സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​യാ​യി. ജോ​ർ​ഡ​ന്‍ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ല്‍ ന​ട​ന്ന 39ാമ​ത് അ​റ​ബ് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി​ത​ല സ​മി​തി സ​മ്മേ​ള​ന​ത്തി​ല്‍ ജോ​ർ​ഡ​നി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ഹ്​​മ​ദ് ബി​ന്‍ യൂ​സു​ഫ് അ​ല്‍ റു​വൈ​ഇ, തൊ​ഴി​ല്‍ സാ​മൂ​ഹി​ക ക്ഷേ​മ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മൂ​ഹി​ക ക്ഷേ​മ കാ​ര്യ അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഖാ​ലി​ദ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ഇ​സ്ഹാ​ഖ് കൂ​ഹ്ജി എ​ന്നി​വ​ർ ബ​ഹ്റൈ​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ പ​ങ്കെ​ടു​ത്തു.

അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം, ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​ന​ത്തി​ന് സ്വീ​ക​രി​ച്ച രീ​തി​ക​ള്‍, അം​ഗ​പ​രി​മി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, വ​യോ​ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് യോ​ഗ​ത്തി​ല്‍ മു​ഖ്യ​മാ​യും ച​ര്‍ച്ച ചെ​യ്ത​ത്. സാ​മൂ​ഹി​ക ക്ഷേ​മം, വ​ള​ര്‍ച്ച, സു​ര​ക്ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹ്റൈ​ന്‍ ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​നി​ധി​സം​ഘം സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ചാ​ണ് ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും സം​ഘം വി​ശ​ദ​മാ​ക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.