അറബ് സാമൂഹിക ക്ഷേമ കാര്യ മന്ത്രിമാരുടെ യോഗം: ബഹ്റൈന്‍ പങ്കാളിയായി
text_fieldsമനാമ: അറബ് സാമൂഹിക ക്ഷേമകാര്യ മന്ത്രിതല സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ജോർഡന് തലസ്ഥാനമായ അമ്മാനില്‍ നടന്ന 39ാമത് അറബ് സാമൂഹിക ക്ഷേമ മന്ത്രിതല സമിതി സമ്മേളനത്തില്‍ ജോർഡനിലെ ബഹ്റൈന്‍ അംബാസഡര്‍ അഹ്മദ് ബിന്‍ യൂസുഫ് അല്‍ റുവൈഇ, തൊഴില്‍ സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയത്തിലെ സാമൂഹിക ക്ഷേമ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഖാലിദ് അബ്ദുറഹ്മാന് ഇസ്ഹാഖ് കൂഹ്ജി എന്നിവർ ബഹ്റൈനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
അറബ് രാജ്യങ്ങളിലെ സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട് നടക്കുന്ന പദ്ധതികളുടെ ഏകോപനം, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സ്വീകരിച്ച രീതികള്‍, അംഗപരിമിതരുടെ അവകാശങ്ങള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് യോഗത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്തത്. സാമൂഹിക ക്ഷേമം, വളര്‍ച്ച, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് പ്രതിനിധിസംഘം സമ്മേളനത്തില്‍ വിശദീകരിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ക്രമപ്പെടുത്തിയിട്ടുള്ളതെന്നും സംഘം വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.