മനാമ: എല്‍.എം.ആര്.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി ബഹ്റൈനിലേക്ക് നിയോഗിക്കപ്പെട്ട പുതിയ അംബാസഡര്‍ യാസിര്‍ മുഹമ്മദ് അഹ്മദ് ശഅ്ബാനെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശരിയായ ദിശയിലാണെന്ന് ഇരുവരും വിലയിരുത്തി. സഹകരണം വ്യാപിപ്പിക്കുന്നതിന് പുതിയ അംബാസഡര്‍ക്ക് ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിക്കട്ടെയെന്ന് ഉസാമ ആശംസിക്കുകയും ചെയ്തു.
ബഹ്റൈെൻറ വളര്‍ച്ചയിലും പുരോഗതിയിലും ഈജിപ്ഷ്യന്‍ പ്രവാസി സമൂഹം നല്കിക്കൊണ്ടിരിക്കുന്ന പങ്കിനെ അദ്ദേഹം അനുസ്മരിച്ചു. പ്രവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട നിയമമാണ് ബഹ്റൈനിലുള്ളതെന്ന് അംബാസഡര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് മെച്ചപ്പെട്ട നിയമങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ സാധിച്ചതായി ഉസാമ വിശദീകരിച്ചു. തൊഴില്‍ നിയമ മേഖലയില്‍ ബഹ്റൈെൻറ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താന്‍ താല്പര്യമുള്ളതായി അംബാസഡര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.