മനാമ: പുനരുപയോഗ ഊര്‍ജ മേഖലയില്‍ കാര്‍ഷിക, സമുദ്ര സമ്പദ് വിഭാഗവുമായി സഹകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. പുനരുപയോഗ ഊര്‍ജ അതോറിറ്റി ചെയര്മാന് ഡോ. അബ്ദുല്‍ ഹുസൈന് ബിന്‍ അലി മിര്‍സ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഡോ. മിര്‍സ പ്രത്യേകം ശ്ലാഘിച്ചു.
സുസ്ഥിര ഊര്‍ജ മേഖലയില്‍ നടപ്പാക്കിയ വിജയകരമായ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തിന് സൗരോര്‍ജ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള രീതികള്‍ ചര്‍ച്ച ചെയ്തു.
വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനും കുറഞ്ഞ ചെലവില്‍ ക്ലീന്‍ പവര്‍ ലഭ്യമാക്കുന്നതിനും സൗരോര്‍ജ പദ്ധതികളിലൂടെ സാധിക്കുമെന്ന് മിര്‍സ ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ ഊര്‍ജ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സൗരോര്‍ജ പദ്ധതി വഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. നബീല്‍ പറഞ്ഞു. തനിക്ക് നല്കിയ സ്വീകരണത്തിന് അദ്ദേഹം ഡോ. മിര്‍സക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.