Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​ന​രു​പ​യോ​ഗ...

പു​ന​രു​പ​യോ​ഗ ഊ​ര്‍ജമേഖലയിൽ കാ​ര്‍ഷി​ക, സ​മു​ദ്ര സ​മ്പ​ദ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ക്കും

text_fields
bookmark_border
പു​ന​രു​പ​യോ​ഗ ഊ​ര്‍ജമേഖലയിൽ കാ​ര്‍ഷി​ക, സ​മു​ദ്ര സ​മ്പ​ദ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ക്കും
cancel

മ​നാ​മ: പു​ന​രു​പ​യോ​ഗ ഊ​ര്‍ജ മേ​ഖ​ല​യി​ല്‍ കാ​ര്‍ഷി​ക, സ​മു​ദ്ര സ​മ്പ​ദ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു. പു​ന​രു​പ​യോ​ഗ ഊ​ര്‍ജ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ഡോ. ​അ​ബ്​​ദു​ല്‍ ഹു​സൈ​ന്‍ ബി​ന്‍ അ​ലി മി​ര്‍സ പൊ​തു​മ​രാ​മ​ത്ത്-​മു​നി​സി​പ്പ​ല്‍-​ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ര്‍ഷി​ക-​സ​മു​ദ്ര സ​മ്പ​ദ് വി​ഭാ​ഗം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ന​ബീ​ല്‍ മു​ഹ​മ്മ​ദ് അ​ബു​ല്‍ ഫ​ത്ഹു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ് സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ആ​രാ​ഞ്ഞ​ത്. കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​ക്ക് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ഡോ. ​മി​ര്‍സ പ്ര​ത്യേ​കം ശ്ലാ​ഘി​ച്ചു.

സു​സ്ഥി​ര ഊ​ര്‍ജ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​ജ​യ​ക​ര​മാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് സൗ​രോ​ര്‍ജ പ​ദ്ധ​തി​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള രീ​തി​ക​ള്‍ ച​ര്‍ച്ച ചെ​യ്തു.

വൈ​ദ്യു​തി​യു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും കു​റ​ഞ്ഞ ചെ​ല​വി​ല്‍ ക്ലീ​ന്‍ പ​വ​ര്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സൗ​രോ​ര്‍ജ പ​ദ്ധ​തി​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് മി​ര്‍സ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തി​​െൻറ ഊ​ര്‍ജ മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സൗ​രോ​ര്‍ജ പ​ദ്ധ​തി വ​ഴി സാ​ധ്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡോ. ​ന​ബീ​ല്‍ പ​റ​ഞ്ഞു. ത​നി​ക്ക് ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ഡോ. ​മി​ര്‍സ​ക്ക് പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story