ഈ​സ ക​ൾ​ച്ച​റ​ൽ സെ​ന്റ​റ​റി​ൽ ആ​രം​ഭി​ച്ച ബഹ്റൈൻ ​ഡയ​ലോ​ഗ് ഫോ​റ​ത്തി​​ൽനിന്ന്

മതസൗഹാർദത്തിന് വേദിയായി ബഹ്റൈൻ ഡയലോഗ് ഫോറം

മ​നാ​മ: മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും ഊ​ന്നി​പ്പ​റ​ഞ്ഞ് ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റം. ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ്യ​ത്യ​സ്ത ​മ​ത​നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി മ​ത​സൗ​ഹാ​ർ​ദ​ത്തി​​ന്റെ വേ​ദി​കൂ​ടി​യാ​യി.

കി​ഴ​ക്കും പ​ടി​ഞ്ഞാ​റും മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന് എ​ന്ന പ്ര​മേ​യ​ത്തി​ൽ ഈ​സ ക​ൾ​ച്ച​റ​ൽ സെ​ന്റ​റ​റി​ൽ ആ​രം​ഭി​ച്ച ഡ​യ​ലോ​ഗ് ഫോ​റ​ത്തി​​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ്മ​ദ് അ​ൽ ത്വ​യ്യി​ബും പ​​ങ്കെ​ടു​ക്കും.

ഹ​മ​ദ് രാ​ജാ​വി​​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ആ​ൽ ഖ​ലീ​ഫ​യാ​ണ് ഡ​യ​ലോ​ഗ് ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കി​ങ് ഹ​മ​ദ് ഗ്ലോ​ബ​ൽ സെ​ന്റ​ർ ഫോ​ർ പീ​സ്ഫു​ൾ കോ​എ​ക്സി​സ്റ്റ​ൻ​സ്, മു​സ്‍ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ്, ഇ​സ്‍ലാ​മി​ക​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ര​ണ്ടു ദി​വ​സ​ത്തെ ഡ​യ​ലോ​ഗ് ഫോ​റം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള സ​ഹ​വ​ർ​ത്തി​ത്വ​വും മാ​ന​വി​ക സാ​ഹോ​ദ​ര്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ സെ​ഷ​നി​ൽ ഡോ. ​ലീ പി​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​ത്യ​സ്ത മ​ത​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന ബ​ഹ്റൈ​​ന്റെ ച​രി​ത്ര​പ​ര​മാ​യ സ​മീ​പ​ന​ത്തെ​ക്കു​റി​ച്ച് ഇ​സ്‍ലാ​മി​ക കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നും മു​സ്‍ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​വു​മാ​യ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യും മ​റ്റു മ​ത നേ​താ​ക്ക​ളും ഊ​ന്നി​പ്പ​റ​ഞ്ഞു.

സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​ന്റെ നാ​ടാ​യി ബ​ഹ്റൈ​നെ മാ​റ്റാ​നു​ള്ള ഹ​മ​ദ് രാ​ജാ​വി​​ന്റെ കാ​ഴ്ച​പ്പാ​ടി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​​ന്തോ​ഷം നേ​താ​ക്ക​ൾ പ​ങ്കു​വെ​ച്ചു. ലോ​കം ഇ​ന്ന് നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സു​ര​ക്ഷ സം​ഘ​ർ​ഷ​ങ്ങ​ളും ദാ​രി​ദ്ര്യ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത പൂ​ർ​ണ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും അ​ടു​പ്പ​വും വ​ഴി സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മു​ൻ നൈ​ജ​ർ പ്ര​സി​ഡ​ന്റും മു​സ്‍ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് ഇ​സോ​ഫു പ​റ​ഞ്ഞു.

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി ത​ങ്ങ​ൾ, മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം വൈ​സ് ചെ​യ​ർ​മാ​നും അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്റു​മാ​യ സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ പു​രി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Bahrain Dialogue Forum as a platform for religious harmony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.