മനാമ: ത്യാഗസ്മരണയിൽ രാജ്യമെമ്പാടും ബലി പെരുന്നാൾ ആഘോഷം നടന്നു. വിശ്വാസികൾ രാജ്യമെമ്പാടുമുള്ള മസ്ജിദുകളിൽ ഈദ് നമസ്കാരം നടത്തി. വിവിധയിടങ്ങളിൽ ഈദ്ഗാഹുകളും നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് അൽ അദ്ഹ നമസ്കാരം നടത്തി. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഡിേപ്ലാമാറ്റിക് കോർപ്സ് ഡീൻ, അംബാസഡർമാർ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരി ഈദ് സന്ദേശം നൽകി. ഹമദ് രാജാവിനും പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ആശംസകൾ നേർന്ന അദ്ദേഹം രാജ്യം കൂടുതൽ നേട്ടങ്ങൾ, സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കട്ടെയെന്നും ആശംസിച്ചു. പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഹമദ് രാജാവിന് ഈദ് ആശംസകൾ നേർന്നു. രാജ്യത്തെ ജനങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.