ബഹ്​റൈൻ തെരഞ്ഞെടുപ്പ് 2018: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്​ തുടങ്ങി

മനാമ: ബഹ്​റൈൻ പാര്‍ലമ​​െൻറ്​, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതായി തെരഞ്ഞെടുപ്പ് 2018 സമിതി ചീഫ് എക്​സിക്യൂട്ടീവ് അറിയിച്ചു. ഇൗമാസം 21 വരെയായിരിക്കും പത്രിക സ്വീകരിക്കുക. വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരുടെ അന്തിമപട്ടികയും കഴിഞ്ഞ ദിവസം ​പ്രസിദ്ധീകരിച്ചിരുന്നു. മൊത്തം വോട്ടര്‍മാരുടെ എണ്ണം 3,65,467 ആണ്​. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 10 മണ്ഡലങ്ങളിലായി 81,892 പേരും മുഹറഖില്‍ എട്ട് മണ്ഡലങ്ങളിലായി 79,213 പേരും, ഉത്തര ഗവര്‍ണറേറ്റില്‍ 12 മണ്ഡലങ്ങളിലായി 1,25,870 പേരും ദക്ഷിണ ഗവര്‍ണറേറ്റില്‍ 10 മണ്ഡലങ്ങളിലായി 78,492 പേരുമാണ് വോട്ടര്‍മാരായി ഉള്ളത്.

Tags:    
News Summary - Bahrain Election, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT