മനാമ: സുഡാനിൽ അർധസൈനിക വിഭാഗവും സൈന്യവും തമ്മിലുടലെടുത്ത സംഘർഷത്തിൽ ബഹ്റൈൻ ആശങ്ക രേഖപ്പെടുത്തി. പരസ്പര സംഘർഷം ഒന്നിനും പരിഹാരമല്ലെന്നും വിവിധ വിഭാഗങ്ങൾ ഭിന്നതകൾ അവസാനിപ്പിച്ച് രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കുമായി യോജിച്ച് പ്രവർത്തിക്കുകയും അതുവഴി സംഘർഷമൊഴിവാക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മനുഷ്യദുരന്തത്തിന് വഴിവെക്കുന്ന കാര്യങ്ങളിൽനിന്നും ഒഴിവായി നിൽക്കുന്നതിന് ചർച്ച അനിവാര്യമാണ്. രക്തച്ചൊരിച്ചിൽ നിർത്തുവാനും അതുവഴി ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാനും എല്ലാവരും മുന്നോട്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.