മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 78ാമത് ജനറൽ അസംബ്ലി സെഷനിടെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങൾക്കും താൽപര്യങ്ങൾ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും അവലോകനം ചെയ്തു. ഐക്യരാഷ്ട്രസഭയിലെ ബഹ്റൈനിന്റെ സ്ഥിരം പ്രതിനിധി, അംബാസഡർ ജമാൽ ഫാരെസ് അൽ-റുവായ്, വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.