മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർഫീൽഡ് അറ്റകുറ്റപ്പണി പൂർത്തിയായി. എല്ലാവർഷവും രണ്ടുതവണ 20ദിവസം വീതമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വിമാനങ്ങളുടെ വരവും പോക്കും സുഗമവും സുരക്ഷിതവുമാക്കുന്നതിന് റൺവേയിലെ എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ പുലർച്ച 3.50 മുതൽ 6.30വരെ വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു.
വിമാനത്താവളത്തിെൻറ സുരക്ഷക്ക് സ്ഥിരമായ എയർഫീൽഡ് അറ്റകുറ്റപ്പണി അനിവാര്യമാണെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ചീഫ് ഡെവലപ്മെൻറ് ആൻഡ് ടെക്നിക്കൽ ഒാഫിസർ അബ്ദുല്ല ജനാഹി പറഞ്ഞു. സാധാരണ പ്രവർത്തനങ്ങൾക്കിടെ റൺവേയിലും ടാക്സിവേയിലും സ്ട്രിപ് ഏരിയകളിലും കേടുപാടുകൾ സംഭവിക്കാറുണ്ട്. വ്യോമഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ഇവിടങ്ങളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് എയർപോർട്ടിെൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.