മനാമ: ബഹ്ൈറൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ യാത്ര ടെർമിനൽ ജനുവരി 28ന് തുറക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ നിർദേശം നൽകി. വിമാനത്താവളത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷമാണ് അദ്ദേഹത്തിെൻറ നിർദേശം.
വിമാനത്താവളത്തിെൻറ വികസനം രാജ്യത്തിെൻറ പുരോഗതിക്ക് ഏറെ പ്രയോജനം ചെയ്യും. പ്രവർത്തനസജ്ജമായ പുതിയ ടെർമിനൽ അദ്ദേഹം സന്ദർശിക്കുകയും പ്രവർത്തന പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽഖലീഫ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
വിമാനത്താവളത്തിെൻറ പുതിയ വികസന പദ്ധതികൾ ഗതാഗത മന്ത്രി കമാൽ ബിൻ അഹ്മദ് പ്രധാനമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പുതിയ ടെർമിനലിെൻറ നിർമാണം. പരിസ്ഥിതി സൗഹാർദത്തോടെയും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് ടെർമിനൽ ആസൂത്രണം ചെയ്തതെന്നും കമാൽ ബിൻ അഹ്മദ് കൂട്ടിച്ചേർത്തു.
പുതിയ ടെർമിനൽ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളത്തിൽ വർഷം 14 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള എല്ലാ സൗകര്യവും ലഭ്യമാകും. രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് വിമാനത്താവള വികസനം.5500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്ന സെൻട്രൽ യൂട്ടിലിറ്റി കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് ഏരിയയുടെ വികസനം, രണ്ടു പുതിയ സ്വീകരണ ലോഞ്ചുകൾ, സ്വകാര്യ വിമാന ഓപറേറ്റർമാർക്കുള്ള പുതിയ കെട്ടിടം, സെൻട്രൽ സെക്യൂരിറ്റി ഗേറ്റ്, ഫയർ സർവിസിനുള്ള പുതിയ കെട്ടിടം, പുതിയ ഇന്ധന കേന്ദ്രം എന്നിവയും വികസന പദ്ധതികളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.