എ​ൻ​ഡ്യൂ​റ​ൻ​സ് വി​ല്ലേ​ജി​ൽ

ന​ട​ന്ന കു​തി​ര​യോ​ട്ട

മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്

ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് സീ​സ​ണി​ന് തു​ട​ക്കം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ബ​ഹ്‌​റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കു​തി​ര​യോ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം. 40 കി​ലോ​മീ​റ്റ​ർ, 80 കി​ലോ​മീ​റ്റ​ർ പ്രാ​ദേ​ശി​ക യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളും 100 കി​ലോ​മീ​റ്റ​ർ അ​ന്താ​രാ​ഷ്ട്ര യോ​ഗ്യ​ത മ​ത്സ​ര​വു​മാ​ണ് എ​ൻ​ഡ്യൂ​റ​ൻ​സ് വി​ല്ലേ​ജി​ൽ ന​ട​ന്ന​ത്.

സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് (എ​സ്‌.​സി.​വൈ.​എ​സ്) സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​യ്‌​മ​ൻ ബി​ൻ തൗ​ഫീ​ഖ് അ​ൽ മൊ​യ്യെ​ദ് 40 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.

100 കി​ലോ​മീ​റ്റ​ർ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ‘ടീം ​വി​ക്ടോ​റി​യ​സ്’ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 100 കി​ലോ​മീ​റ്റ​ർ അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​വും 80 കി​ലോ​മീ​റ്റ​ർ ഓ​ട്ട​വും മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​ന്ന​ത്. 40 കി​ലോ​മീ​റ്റ​ർ മ​ത്സ​രം ഒ​റ്റ ഘ​ട്ട​മാ​യി ന​ട​ന്നു.

രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള കു​തി​ര​യോ​ട്ട​ക്കാ​രു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ​തി​ൽ ബ​ഹ്‌​റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. എ​ല്ലാ റൈ​ഡ​ർ​മാ​ർ​ക്കും വി​ജ​യാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നേ​ടി​യ അ​നു​ഭ​വ​സ​മ്പ​ത്ത് ഭാ​വി മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള നി​ർ​ണാ​യ​ക ത​യാ​റെ​ടു​പ്പാ​കു​മെ​ന്ന് റൈ​ഡ​ർ​മാ​ർ പ​റ​ഞ്ഞു. പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഫെ​ഡ​റേ​ഷ​നെ​യും സം​ഘാ​ട​ക സ​മി​തി​യെ​യും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Bahrain International Endurance Season Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.