എ​ൻ.​എ​ച്ച്.​ആ​ർ.​എ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

എ​ൻ.​എ​ച്ച്.​ആ​ർ.​എ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

​മനാ​മ: നാ​ലാ​മ​ത് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മ്മേ​ള​ന​വും മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​നും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

‘ബ​ഹ്‌​റൈ​ൻ: മെ​ഡി​ക്ക​ൽ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ബി.​ഡി.​എ കോ​ൺ​ഫ​റ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് എ​ൻ.​എ​ച്ച്.​ആ​ർ.​എ ഗ​ൾ​ഫ് ഹോ​ട്ട​ലി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല, മെ​ഡി​ക്ക​ൽ ടൂ​റി​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണ് ഇ​വ​ന്റ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ വി​ജ്ഞാ​ന​വും മി​ക​ച്ച സ​മ്പ്ര​ദാ​യ​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​ക, ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ വി​ദ​ഗ്ധ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക, മെ​ഡി​ക്ക​ൽ ടൂ​റി​സം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം, നി​ക്ഷേ​പം, ഡാ​റ്റ സം​ര​ക്ഷ​ണം, മെ​ഡി​ക്ക​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു. കോ​ൺ​ഫ​റ​ൻ​സി​ൽ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടേ​യും പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

Tags:    
News Summary - Conclusion of NHRA Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.