വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ഓ​ണാ​ഘോ​ഷം

വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ‘ഓ​ണം പൊ​ന്നോ​ണം’

മ​നാ​മ: വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ‘ഓ​ണം പൊ​ന്നോ​ണം’ ആ​ഘോ​ഷി​ച്ചു. മാ​ഹൂ​സി​ലെ മെ​ക്കാ​ഡി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഷി​ജി​ൻ അ​റു​മാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ​കു​മാ​ർ, സെ​ക്ര​ട്ട​റി ശ​ർ​മ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

അ​മൃ​ത അ​മ്പി​ളി​യും ജാ​ൻ​വി​ക പ്ര​വീ​ണും നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ക​ലാ​ഭ​വ​ൻ രാ​ജാ​റാ​മി​ന്റെ ഗാ​ന​മേ​ള​യും പു​ല്ലാ​ങ്കു​ഴ​ൽ ക​ച്ചേ​രി​യും ന​ട​ന്നു. ഷാ​ജി സെ​ബാ​സ്റ്റ്യ​നും രാ​ജേ​ഷും ചേ​ർ​ന്ന് ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളും ആ​ഘോ​ഷ​ത്തി​നു മി​ഴി​വു​കൂ​ട്ടി. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Voice of Bahrain onam ponnonam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.