പ്ര​തി​ഭ ഏ​ക​ദി​ന സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

പ്ര​തി​ഭ ഏ​ക​ദി​ന സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്‌ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ മ​നാ​മ മേ​ഖ​ല​യി​ലെ സൂ​ഖ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ക്ല​ബ് ഗ്രൗ​ണ്ടി​ൽ ഏ​ക​ദി​ന സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്‌ സം​ഘ​ടി​പ്പി​ച്ചു.

16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്റെ ഫൈ​ന​ലി​ൽ 4 വി​ക്ക​റ്റി​ന്‌ ഷ​ഹീ​ൻ ഗ്രൂ​പ് ബി​യെ തോ​ൽ​പി​ച്ച്‌ ബ്രോ​സ് & ബ​ഡീ​സ് വി​ജ​യി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ലി​വി​ൻ കു​മാ​ർ കൈ​മാ​റി. റ​ണ്ണ​ർ അ​പ് ട്രോ​ഫി പ്ര​തി​ഭ മ​നാ​മ മേ​ഖ​ല സെ​ക്ര​ട്ട​റി നി​ര​ൺ സു​ബ്ര​ഹ്മ​ണ്യ​ൻ ഷ​ഹീ​ൻ ഗ്രൂ​പ് ബി​ക്ക് കൈ​മാ​റി.

മ​ത്സ​ര​ത്തി​ന്‌ മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​ഷ്‌ മൊ​റാ​ഴ, പ്ര​സി​ഡ​ന്റ്‌ ബി​നു മ​ണ്ണി​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ലി​വി​ൻ കു​മാ​ർ, പ്ര​തി​ഭ കാ​യി​ക​വേ​ദി ഭാ​ര​വാ​ഹി​ക​ൾ, കേ​ന്ദ്ര-​മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ടീ​മം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ​മാ​രാ​യ ലി​നീ​ഷ് കാ​നാ​യി, സി​റാ​ജ് മാ​മ്പ, ഫ​സീ​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Prathibha Organized One Day Softball Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.