മുഖ്യാതിഥി മന്ത്രി ജി.ആർ. അനിൽ, വിശിഷ്ടാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി

ഇജാസ് അസ്ലം എന്നിവർക്കൊപ്പം ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ

ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ ചുമതലയേറ്റു

മനാമ: തെരഞ്ഞെടുപ്പിൽ മുന്നോട്ടു വെച്ച പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നിറവേറ്റുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് കേരള ഭക്ഷ്യ സിവിൽ സൈപ്ലസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന മേഖലയിൽ വികസനം ഉറപ്പുവരുത്തുകയും പ്രതിസന്ധികൾക്കിടയിലും 55 ലക്ഷത്തോളം പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹം അടുത്ത കാലത്ത് നേരിട്ട പ്രതിസന്ധികളിലെല്ലാം ബഹ്റൈൻ കേരളീയ സമാജം നൽകിയ സഹായങ്ങൾ വിലമതിക്കാനാകാത്തതാണ്. പ്രവാസികൾക്കായുള്ള സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ സമാജത്തെ സജീവ പങ്കാളിയാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം വിശിഷ്ടാതിഥി ആയിരുന്നു. സംസ്ഥാന ഭവനനിർമാണ ബോർഡ് അധ്യക്ഷൻ പി.പി. സുനീർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും ദേവദാസ് കുന്നത്ത് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടിയിൽ പ്രശസ്ത സിനിമാതാരം ജയാമേനോൻ സംവിധാനം ചെയ്ത 'പുനർജനി'യും ലക്ഷ്മി ജയനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. പി.വി. രാധാകൃഷ്ണ പിള്ള പ്രസിഡന്‍റായും വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയുമായുള്ള ഭരണസമിതി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മറ്റ് ഭാരവാഹികൾ: ദേവദാസ് കുന്നത്ത് (വൈസ് പ്രസി.), വർഗീസ് ജോർജ് (അസി. ജന. സെക്ര.), ആഷ്‌ലി കുര്യൻ (ട്രഷ.), ശ്രീജിത്ത് ഫറോക്ക് (കലാവിഭാഗം സെക്ര.), ദിലീഷ് കുമാർ (മെംബർഷിപ് സെക്ര.), ഫിറോസ് തിരുവത്ര (സാഹിത്യ വിഭാഗം സെക്ര.), വിനൂപ് കുമാർ (ലൈബ്രറി വിഭാഗം സെക്ര.), പോൾസൺ (ഇൻഡോർ ഗെയിംസ് സെക്ര., മഹേഷ് പിള്ള (ഇേന്‍റണൽ ഓഡിറ്റർ)

Tags:    
News Summary - Bahrain Keraleeya samajam office bearers took charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.