മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി ആസ്ഥാന മന്ദിരത്തിൽ നടന്ന ജനറൽ കൗൺസിലിൽ ജില്ല പ്രസിഡന്റ് കലീൽ ആലംപാടി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന അധ്യക്ഷൻ ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ജില്ല ഭാരവാഹികളായ അഷ്റഫ് കണ്ടികെ, മനാഫ് പാറകട്ട എന്നിവർ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ മാണിക്കോത്ത് വാർഷിക റിപ്പോർട്ടും വൈസ് പ്രസിഡന്റ് ദാവൂദ് അബ്ദുല്ല വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർമാരായ അസ്ലം വടകര, മുഹമ്മദ് പെരിങ്ങത്തൂർ, അഷ്റഫ് കക്കണ്ടി, ശിഹാബ് പ്ലസ് എന്നിവർ കൗൺസിലിന് നേതൃത്വം നൽകി. തുടർന്ന് സദസ്സിന്റെ ആവശ്യപ്രകാരം തയാറാക്കി പ്രഖ്യാപിച്ച പാനലിനെ എതിരഭിപ്രായമില്ലാതെ പാസാക്കി. ഹുസൈൻ മണിക്കോത്ത് സ്വാഗതവും റിയാസ് പട്ട്ള നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഷ്റഫ് മഞ്ചേശ്വരം (പ്രസി), റിയാസ് പട്ള (ജന. സെക്ര), അച്ചു പൊവ്വൽ (ട്രഷ), സത്താർ ഉപ്പള (ഓർഗ. സെക്ര), അബ്ദുല്ല പുത്തൂർ, ഖാദർ പൊവ്വൽ, സലീം കാഞ്ഞങ്ങാട്, മഹറൂഫ് തൃക്കരിപ്പൂർ, മുസ്തഫ സുങ്കതകട്ട (വൈ. പ്രസി), ഇബ്രാഹിം ചാല, റിയാസ് ഇക്ബാൽ നഗർ, ഖലീൽ ചെമ്മനാട്, ഇസ്ഹാഖ് പുളിക്കൂർ, ഫാഹിസ് തളങ്കര (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.