മനാമ: ബഹ്റൈൻ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു
. കെ.എം.സി.സി ഹാളിൽ നടന്ന പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അസ്ലം വടകര ഉദ്ഘാടനം ചെയ്തു. സദസ്സ് അംഗീകരിച്ച പാനൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പ്രഖ്യാപിച്ചു. ഹമീദ് അയനിക്കാട്, ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കരീം കുളമുള്ളതിൽ, അഷ്റഫ് അഴിയൂർ, മുസ്തഫ കരുവാണ്ടി, എസ്.കെ. നാസർ, മുനീർ ഒഞ്ചിയം, ഗഫൂർ നിടുന്തേരി എന്നിവർ സംസാരിച്ചു.
പ്രസിഡന്റായി അഷ്കർ വടകര, ജനറൽ സെക്രട്ടറിയായി ഷൗക്കത്ത് അലി ഒഞ്ചിയം, ഓർഗനൈസിങ് സെക്രട്ടറിയായി ഹാഫിസ് വള്ളിക്കാട്, ട്രഷററായി ഷൈജൽ നരിക്കോത്ത് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഹുസൈൻ വടകര, അൻസാർ കണ്ണൂക്കര.
ഫാസിൽ ഉമർ അഴിയൂർ, വി.എം. അബ്ദുൽ ഖാദർ പുതുപ്പണം, റഫീഖ് പുളിക്കൂൽ, സെക്രട്ടറിമാരായി. സി.കെ അഷ്കർ, അൻവർ വടകര, മൊയ്തു കല്യോട്ട്, റഷീദ് വാഴയിൽ, പി.പി. സമീർ എന്നിവരെയും തെരഞ്ഞെടുത്തു. ഉപദേശകസമിതി അംഗങ്ങൾ: അസ്ലം വടകര, ഷംസുദ്ദീൻ വെള്ളികുളങ്ങര, കരീം കുളമുള്ളതിൽ, അഷ്റഫ് അഴിയൂർ, മുസ്തഫ കരുവാണ്ടി, നവാസ് പറമ്പത്ത്, മുനീർ ഒഞ്ചിയം, എസ്.കെ. നാസർ, മൂസ ഹാജി, ഫദീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.