മനാമ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകും. ബഹ്റൈൻ സമയം വൈകിട്ട് 4.30നാണ് വിമാനം പുറപ്പെടാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരുവനന്തപുരത്തുനിന്നുള്ള വിമാനം വൈകിയതിനാൽ ഇവിടെനിന്ന് പുറപ്പെടേണ്ട സമയം സമയം 5.35ലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്. നാല് കൈക്കുഞ്ഞുങ്ങളുമുണ്ട്.
അപ്രതീക്ഷിതമായുണ്ടായ സഹാചര്യങ്ങളാണ് തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം വൈകാനിടയാക്കിയത്. ബഹ്റൈനിലേക്കുള്ള വിമാനത്തിൽ ബഹ്റൈൻ പൗരൻമാരെയും സാധുവായ റസിഡൻറ് പെർമിറ്റ് ഉള്ളവരെയും യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 90ഒാളം പേർ ടിക്കറ്റ് എടുക്കുകയും ചെയ്തു.
എന്നാൽ, ഞായറാഴ്ച രാത്രി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അധികൃതർ ബഹ്റൈൻ വിമാനത്താവള അധികൃതർ മുഖേന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെ ബന്ധപ്പെട്ട് എല്ലാ യാത്രക്കാരുടെയും പാസ്പോർട്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. എല്ലാവരുടെയും വിസ സാധുത പരിശോധിക്കുന്നതിനായിരുന്നു ഇത്.
എന്നാൽ, ടിക്കറ്റ് എടുത്തവരിൽനിന്ന് പാസ്പോർട്ട് വിവരങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് ശേഖരിച്ചിരുന്നില്ല. തുടർന്ന്, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒാരോ യാഭ്രതക്കാരനെയും ബന്ധപ്പെട്ട് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചു. ഇൗ വിവരങ്ങൾ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അധികൃതർക്ക് കൈമാറി. അവർ നടത്തിയ പരിശോധനയിൽ ആറോളം പേർക്ക് യാത്രാ അനുമതി ലഭിച്ചില്ല. തുടർന്ന്, ഇവരെ ഒഴിവാക്കിയാണ് വിമാനം ബഹ്റൈനിലേക്ക് പുറപ്പെട്ടത്.
തിരുവനന്തപുരത്തുനിന്ന് ഒരു മണിക്ക് പുറപ്പെടേണ്ട വിമാനത്തിന് 2.30ഒാടെയാണ് യാത്ര തിരിക്കാനായത്. ബഹ്റൈൻ സമയം വൈകിട്ട് 4.35ന് ഇൗ വിമാനം ഇവിടെ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.