ബ​ഹ്റൈ​ന്‍ ലാ​ല്‍കെ​യേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച മോ​ഹ​ന്‍ലാ​ലി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

ബഹ്റൈന്‍ ലാല്‍കെയേഴ്സ് മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് മോഹന്‍ലാലിന്‍റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. മനാമ ബി.എം.സി ഹാളില്‍ 'പാടം പൂത്തകാലം' എന്ന പേരില്‍ അരങ്ങേറിയ കലാസാസ്കാരിക സന്ധ്യയില്‍ ബഹ്റൈനിലെ പ്രമുഖരായ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്‍റ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സിനിമാതാരവും കലാകാരിയുമായ ജയാ മേനോന്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ ആതുര സേവനരംഗത്തും പൊതുരംഗത്തും നീണ്ടകാലമായി സ്തുത്യര്‍ഹ സേവനം നടത്തുന്ന ഡോ. പി.വി. ചെറിയാന്‍,

പൊതുരംഗത്തും വിദ്യാഭ്യാസ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം ജോണ്‍, മാധ്യമ പ്രവർത്തകൻ സിജു ജോർജ്, സാധാരണ ജനങ്ങള്‍ക്കിടയില്‍ കോവിഡ് കാലഘട്ടത്തിലടക്കം ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഷ്കര്‍ പൂഴിത്തല, ബഹ്റൈനിലെ കല സാംസ്കാരിക രംഗങ്ങളിലും മലയാള സിനിമാരംഗത്തും നിറസാന്നിധ്യമായ ജയാ മേനോന്‍, ഐമാക് ചെയര്‍മാര്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥി നോര്‍തേണ്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഡെവലപ്മെന്‍റ് ഓഫിസര്‍ ഇസാം ഇസ അല്‍ഖയ്യാത് ഉപഹാരങ്ങള്‍ കൈമാറി. അവതാരകരായ ഇഷിക പ്രദീപ്, സോണിയ വിനു, ലാല്‍ കെയേഴ്സിന്‍റെ മികച്ച പ്രവര്‍ത്തകരായ തോമസ് ഫിലിപ്, ഡിറ്റോ ഡേവിസ്, അരുണ്‍ ജി. നെയ്യാര്‍, ഗോപേഷ് മേലോട് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ജ്യോതിഷ് പണിക്കര്‍, യു.കെ. അനില്‍, ബിജു ജോർജ്, ദീപക് മേനോന്‍, ജോണി താമരശ്ശേരി, ജേക്കബ് തേക്കുംതോട് എന്നിവര്‍ സംസാരിച്ചു. അരുണ്‍ സുരേഷ്, പ്രാർഥനാ രാജ്, നക്ഷത്രരാജ്, ആഗ്നേയ, ഇഷ്ക, ഷഫീഖ്, ഐഡന്‍ ഷിബു, അലിന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കിയ കലാവിരുന്ന് അവതരിപ്പിച്ചു. മണിക്കുട്ടന്‍, പ്രജില്‍ പ്രസന്നന്‍, ദീപക് തണല്‍, പ്രദീപ്, ഹരികൃഷ്ണന്‍, വിഷ്ണു, ജിതിന്‍രാജ്, ബേസില്‍, ജ്യോതിഷ്, ജിതിന്‍, രഞ്ജിത്, ബിനു, ബിപിന്‍, സുബിന്‍, സുബാഷ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Bahrain Lalcares celebrates Mohanlal's birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT