കോസ്​വെ വഴിയുള്ള പോക്കുവരവിൽ സർവകാല റെക്കോഡ്​

മനാമ: പെരുന്നാളി​​​െൻറ നാലാം ദിവസമായ വ്യാഴാഴ്​ച കിങ്​ ഫഹദ്​ കോസ്​​വെ വഴി ബഹ്​റൈനിലെത്തി മടങ്ങിയത്​​ 115,749 പേർ.  ഇത്​ 1986ൽ കോസ്​വെ തുറന്നശേഷമുള്ള സർവകാല റെക്കോഡ്​ ആണ്. ആഭ്യന്തര മന്ത്രാലത്തി​​​െൻറ കണക്കനുസരിച്ച്​ 57,361യാത്രികരാണ്​ കോസ്​വെ വഴി ബഹ്​റൈനിലെത്തിയത്​. 58,388 പേർ മടങ്ങുകയും ചെയ്​തു. ഇൗദ്​ അവധിക്കാലത്ത്​ ബഹ്​റൈനിലെ ഹോട്ടൽ മേഖലയിൽ വൻ തിരക്കാണ്​ അനുഭവപ്പെട്ടത്. ഹോട്ടലുകളിൽ 80ശതമാനം ബുക്കിങ്​ രേഖപ്പെടുത്തിയതായാണ്​ കണക്ക്​.

Tags:    
News Summary - bahrain, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.