മനാമ: ഫലസ്തീനെതിരെ ഇസ്രായേൽ തുടരുന്ന കിരാതമായ ആക്രമണങ്ങളും അധിനിവേശവും അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജി. സി.സി കാര്യ അണ്ടര്‍ സെക്രട്ടറി വഹീദ് മുബാറക് സയ്യാര്‍ പറഞ്ഞു.
അന്താരാഷ്ട്ര ഫലസ്തീന് ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് മനാമയിലെ യു.എന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീന് പിന്തുണ നല്‍കാൻ എന്നും ബഹ്റൈൻ ശ്രമിച്ചിട്ടുണ്ട്. യു.എന്‍ സംവിധാനങ്ങളിലൂടെ അവർക്ക് സഹായം നൽകുന്നുമുണ്ട്. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം രൂപവത്കരിക്കണമെന്നാണ് ഇക്കാര്യത്തില്‍ ബഹ്റൈെൻറ എന്നത്തെയും അഭിപ്രായം.
നിലവില്‍ ഇസ്രായേല്‍ തുടരുന്ന അധിനിവേശവും ഉപരോധവും അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ശ്രമം ശക്തിപ്പെടുത്തേണ്ടതുണ്ട്.
മേഖലയുടെ സമാധാനത്തിന് ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം അനിവാര്യമാണ്. സാധ്യമായ എല്ലാ രീതികളും ഇതിന് ശ്രമിക്കണം. ഫലസ്തീന്‍ പ്രശ്‌നത്തിൽ യു.എന്‍ നല്‍കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.
ഫലസ്തീനില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാന്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള സമ്മര്‍ദവും പ്രവര്‍ത്തനവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.