മനാമ: അറബ് ഇൻഫർമേഷൻ മന്ത്രിതല യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി. മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നടന്ന 17ാമത് അറബ് ഇൻഫർമേഷൻ മന്ത്രിതല എക്സിക്യൂട്ടിവ് ഓഫിസ് യോഗത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയാണ് പങ്കെടുത്തത്. സൗദി, തുനീഷ്യ, അൾജീരിയ, കുവൈത്ത്, ലണോൻ, ഇറാഖ്, യമൻ, മൊറോക്കോ, കാമറൂൺ എന്നീ അംഗരാജ്യങ്ങളിൽ നിന്നുള്ളവരാണ് യോഗത്തിൽ സന്നിഹിതരായിരുന്നത്.
2024ലെ അറബ് ലീഗ് ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥ്യം വഹിക്കുന്നതിനാലാണ് പ്രസ്തുത യോഗത്തിൽ ബഹ്റൈൻ പങ്കാളിയായത്.
53ാമത് അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ സമ്മേളനത്തിലെ അജണ്ടകളെ കുറിച്ചും ചർച്ച നടന്നു. അറബ് രാജ്യങ്ങൾ കൂടുതൽ യോജിപ്പും രഞ്ജിപ്പും വിവിധ മേഖലകളിൽ സാധ്യമാക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു. മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന സമീപനങ്ങളും വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.