മനാമ: ബഹ്റൈൻ പ്രതിഭ സയൻസ് ക്ലബ് പുതുതായി ആരംഭിച്ച പ്രതിഭ സി ടോക്ക് (Prathibha Sci Talk) എന്ന ചാനലിന്റെ ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സി.വി. നാരായണൻ നിർവഹിച്ചു. ലോക ശാസ്ത്ര ദിനമായ നവംബർ 10ന് പ്രതിഭ സെന്ററിൽ വെച്ചാണ് ചാനൽ പ്രതിഭ സി ടോക്ക് യാഥാർഥ്യമായത്.
ലോകത്തിൽ നടക്കുന്ന എറ്റവും പുതിയ ശാസ്ത്ര കണ്ടുപിടിത്തങ്ങൾ, പുതിയ പ്രബന്ധങ്ങൾ എന്നിവ കുട്ടികൾ തന്നെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതാണ് പ്രതിഭ സി ടാക്ക് ചാനലിന്റെ പ്രത്യേകത. ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് പ്രതിഭ സി ടോക്കിന്റെ ലക്ഷ്യം.
സോഷ്യൽ മീഡിയ വഴിയാണ് പ്രേക്ഷകരിലേക്ക് ഈ ചാനൽ എത്തിച്ചേരുക എന്ന് സംഘാടകർ അറിയിച്ചു. ലിങ്ക്: https://youtu.be/E7hmZs6mhE8?si=E5WqUsS2QChBvlYe
ബഹ്റൈൻ പ്രതിഭ നാല്പതാം വർഷം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിലാണ് ശാസ്ത്ര ക്ലബ് കുട്ടികൾ വിശകലനം ചെയ്യുന്ന ന്യൂസ് പ്രോഗ്രാം Prathibha Sci Talk എന്ന പേരിൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.