മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ സഗയ ബി.എം.സി ഹാളിൽ ഓണാഘോഷവും കൂട്ടായ്മയുടെ ആറാം വാർഷികവും നടത്തി. പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ട് മൂലയെ ആദരിച്ചു. അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് റഹ്മാൻ സ്വാഗതപ്രസംഗം നടത്തി.
വാഹിദ് ബിയ്യാത്തീയിൽ, അനൂപ് റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഡോ. യാസർ ചോമിൽ, ഫസൽ ഹഖ്, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. റമീസ് കൽപക നന്ദി പറഞ്ഞു.
മുഖ്യരക്ഷാധികാരി ഷമീർ പൊട്ടചോല, ഇസ്മയിൽ കൈനിക്കര എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. നജ്മുദീൻ, ശ്രീനിവാസൻ, മമ്മു കുട്ടി, അഷ്റഫ് പൂക്കയിൽ, താജുദ്ദീൻ, ശതീസൻ, ഫാറൂഖ്, ഇബ്രാഹിം, മെഹർ, ഇബ്രാഹിം പരിയാപുരം എന്നിവർ പരിപാടി നിയന്ത്രിച്ചു. രാജേഷ് പെരുങ്ങുഴി, സഞ്ജു സനു തുടങ്ങിയവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.