മനാമ: കോഴിക്കോട് സ്വദേശിയും തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമായ റിസ ഫാത്തിമ തറമ്മൽ രചിച്ച 40 കവിതകളുടെ സമാഹാരം ‘രണ്ടു വരകൾ’ കൃതിയുടെ ജി.സി.സി തല ഉദ്ഘാടനം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു.
വടകര എം.പി ഷാഫി പറമ്പിലാണ് കൃതി നാട്ടിൽ പ്രകാശനം ചെയ്തിരുന്നത്. ആദ്യ കോപ്പി കവയിത്രിയും, സാമൂഹിക പ്രവർത്തകയും, യൂനിവേഴ്സിറ്റി അധ്യാപികയുമായ ഡോ. ഷെമിലി പി. ജോൺ ഏറ്റുവാങ്ങി. റിസ ഫാത്തിമയുടെ വിദ്യാർഥി ജീവിതത്തെ തൊട്ടുണർത്തിയ അനുഭവ ആശയങ്ങളാണ് കവിതകളിൽ പങ്കുവെക്കുന്നത്. ചടങ്ങിൽ കവയിത്രിയുടെ സഹോദരൻ മുഹമ്മദ് റജാസ്, ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.