മനാമ: ബഹ്റൈൻ കായിക ദിനാചരണത്തോടനുബന്ധിച്ച് വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലബുകളും സാമൂഹിക സംഘടനകളും സമുചിതമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശരിയായ ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതം കരുപ്പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനാണ് കായിക ദിനാചരണം സംഘടിപ്പിക്കുന്നത്. ജോലിസമയത്തിന്റെ പകുതി ഭാഗം ഇതിനായി മാറ്റിവെക്കാനായിരുന്നു നിർദേശം.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നേതൃത്വത്തിൽ പി.എം.ഒ ഓഫിസിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ കായിക പരിപാടി സംഘടിപ്പിച്ചു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, ആരോഗ്യ മന്ത്രാലയം, വിവിധ ഹെൽത്ത് സെന്ററുകൾ, സൈൻ ബഹ്റൈൻ, ജുഡീഷ്യൽ ഹൈ കൗൺസിൽ, പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, കാപിറ്റൽ ഗവർണറേറ്റ്, സിവിൽ സർവിസ് ബ്യൂറോ, വൈദ്യുതി-ജല മന്ത്രാലയം, ധനകാര്യ മന്ത്രാലയം, മുഹറഖ് ക്ലബ്, പാർപ്പിട മന്ത്രാലയം, ബഹ്റൈൻ നാഷനൽ ബാങ്ക്, ആരോഗ്യകാര്യ സുപ്രീം കൗൺസിൽ, സുന്നി വഖ്ഫ് കൗൺസിൽ, ശൂറ കൗൺസിൽ-പാർലമെന്റ് സംയുക്ത സെക്രേട്ടറിയറ്റ് കൗൺസിൽ, അമാകിൻ കമ്പനി തുടങ്ങി വിവിധ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും കായിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.