സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകുമെന്ന്​ ബഹ്​റൈൻ

മനാമ: സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ബഹ്​റൈൻ തീരുമാനിച്ചു. ലോകത്ത്​ തന്നെ ആദ്യമായാണ്​ സ്​പുട്​നിക്​ വാക്​സിന്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ഒരു രാജ്യം തീരുമാനിക്കുന്നത്​.

രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതിയാണ്​ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്​. സ്​പുട്​നിക്​ വി രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞ, 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ബൂസ്റ്റർ ഡോസ്​ ലഭിക്കുക​. സ്​പുട്​നിക്​ വാക്​സിൻ തന്നെയാണ്​ ബൂസ്​റ്റർ ഡോസായും നൽകുന്നത്​.

വാക്​സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷണൽ റിസർച്ച്​ സെൻറർ ഫോർ എപ്പിഡെമി​യോളജി ആൻറ്​ മൈക്രോബയോളജിയുമായി കൂടിയാലോചിച്ചും പഠന രേഖകൾ വിലയിരുത്തിയുമാണ്​ ബൂസ്​റ്റർ ഡോസിനുള്ള തീരുമാനം എടുത്തത്​. സ്​പുട്​നിക്​ വി ബൂസറ്റ്​ർ ഡോസ്​ സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യ മന്ത്രാലയത്തി​െൻറ വെബ്​സൈറ്റ്​ വഴിയോ 'ബി അവെയർ' ആപ്പ്​ വഴിയോ രജിസ്​റ്റർ ചെയ്യണമെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - bahrain Sputnik V Covid-19 vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.